ഐപിഎലിൽ ഇന്നലെ നടന്ന മത്സരത്തിൽ കരുത്തരായ പഞ്ചാബ് കിങ്സിനെതിരെ മുംബൈ ഇന്ത്യൻസിന് 7 വിക്കറ്റിന്റെ തോൽവി. ഇതോടെ ക്വാളിഫയറിൽ മുംബൈ നാലാം സ്ഥാനം ഉറപ്പിച്ചു. നോക്ക് ഔട്ട് മത്സരങ്ങളിൽ മുംബൈക്ക് വിജയം അനിവാര്യമാണ്. പഞ്ചാബിനായി ബാറ്റിംഗിൽ
ജോഷ് ഇന്ഗിലീസ് 42 പന്തുകളിൽ 73 റൺസും, പ്രിയാൻഷ് ആര്യ 35 പന്തുകളിൽ നിന്നായി 62 റൺസും നേടി ടീമിനെ വിജയിപ്പിച്ചു.
കൂടാതെ 16 പന്തിൽ 26 റൺസ് നേടി ശ്രേയസ് അയ്യരും തിളങ്ങി. മത്സരം കൈവിട്ട നിമിഷം ഏതാണെന്ന് തുറന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് മുംബൈ ഇന്ത്യൻസ് നായകൻ ഹാർദിക് പാണ്ട്യ.
ഹാർദിക് പാണ്ട്യ പറയുന്നത് ഇങ്ങനെ:
Read more
” ബാറ്റിംഗിൽ താരങ്ങളുടെ പ്രകടനം വിചാരിച്ചതിലും ഞങ്ങൾ 20 റൺസ് പുറകിലായിരുന്നു. ഞങ്ങൾ നന്നായി കളിച്ചു പക്ഷെ മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുക്കുന്നതിൽ പരാജയപെട്ടു. ഐപിഎൽ ഇങ്ങനെയാണ്, ഈ ഫ്രാഞ്ചൈസ് 5 കപ്പുകൾ നേടിയിട്ടുണ്ട് അത് വളരെ ബുദ്ധിമുട്ടേറിയതാണ്. നമ്മൾ എപ്പോഴൊക്കെ അസിലേറേറ്ററിൽ നിന്ന് കൽ എടുക്കുന്നുവോ അപ്പോഴൊക്കെ നമ്മുടെ എതിരാളികൾ ഓവർടേക്ക് ചെയ്യും” ഹാർദിക് പാണ്ട്യ പറഞ്ഞു.