തന്റേതായ അവസരങ്ങളിൽ ജടയഴിച്ചിട്ട ശിവനെ പോലെ സംഹാരം നടത്തുന്ന സഞ്ജുവിനെ നമ്മൾ കണ്ടു, സാഹചര്യം നോക്കാതെ കളിച്ച് വലിയ സ്കോറുകൾക്ക് വേണ്ടി പന്ത് തിന്നുന്നവനല്ല അയാൾ; സഞ്ജുവാണ് യഥാർത്ഥ ടീം മാൻ

സഞ്ജു സാംസൺ, നിങ്ങളെന്തൊരു മനുഷ്യനാണ്. അടിക്കാനുള്ള അതിയായ അഭിവാജ്ഞ തെല്ല് പണയം വെച്ച് ബോളർമാരെയും നോൺ സ്ട്രൈക്കറേയും ബഹുമാനിച്ചുള്ള ഒരിന്നിംഗ്സ്‌.ജോസ് ബട്ലർക്ക് സ്ട്രൈക്ക് നൽകി അയാളുടെ എലഗൻസ് ആസ്വദിക്കുന്ന സഞ്ജു. പത്തൊമ്പതാം ഓവറിൽ പോലും പുതിയ ബാറ്ററായ ഹെറ്റ്മെയർക്ക് അയാളുടെ ഹിറ്റിങ് എബിലിറ്റിയെ മാനിച്ച് റിസ്കി ഡബിളിലൂടെ സ്ട്രൈക്ക് നൽകുന്ന സഞ്ജു. പക്ഷെ തന്റെതായ അവസരങ്ങളിൽ ജടയഴിച്ചിട്ട ശിവനെപ്പോലെ സംഹാരം നടത്തുന്ന സഞ്ജു.

സ്ഥിരതയില്ലാത്തവൻ എന്ന ചീത്തപ്പേരുകേൾപ്പിച്ചു സഞ്ജു പരാജയപ്പെട്ടിട്ടുണ്ടാവാം. പക്ഷെ ഈ സീസണിൽ അയാളിലെ പ്രതിഭയെ കീഴടക്കിയ ഒരേ ഒരു പന്ത് രവീന്ദ്ര ജാഡജയുടേതാണ് എന്ന് ഞാൻ വിശ്വസിക്കുന്നു. ബാക്കിയെല്ലാം അയാളിലെ മനുഷ്യനെയാണ് കീഴടക്കിയത്. അനായസം അതിർത്തിവരകടത്താം എന്നുള്ള അയാളുടെ കണക്കുകൂട്ടലുകളെയാണ് കീഴടക്കിയത്. സഞ്ജുവിന്റെ അടിക്കാനുള്ള അതിയായ ത്വര അയാളിലെ പ്രതിഭയോട് സന്ധി ചെയ്യാത്ത അവസരങ്ങളിലാണ് കൂട്ടികിഴിക്കലുകളെ തെറ്റിച്ചുകൊണ്ട് അയാൾക്ക് പുറത്തേക്കുള്ള വഴിതെളിക്കുന്നത്.

പക്ഷെ അപ്പോഴും അയാൾ സ്വാർത്ഥനാവുന്നില്ല.. അത്യാഗ്രഹിയാണാവുന്നത്… ആ അത്യാഗ്രഹം തന്റെ സ്‌കോർകാർഡിലെ ഉയർന്ന സ്‌കോർകണ്ട് സായൂജ്യമടയാനല്ല എന്ന് മാത്രം.പക്ഷെ ഇന്ന് കണ്ടത് സാഹചര്യത്തെ ബഹുമാനിക്കുന്ന മറ്റൊരു സഞ്ജുവിനെയാണ്. സാഹചര്യം എന്നുവച്ചാൽ തന്റെ നിലനിൽപ്പിനുവേണ്ടി വലിയ സ്കോറുകൾക്കുവേണ്ടി പന്തു തിന്നുന്നവരെപ്പോലെയല്ല . മറിച്ചു സ്ട്രൈക്ക് റൊട്ടെറ്റ് ചെയ്ത് മൊമെന്റം കീപ്പ് ചെയ്യുന്ന ആവശ്യനുസരണം മോശം പന്തുകളെ ശിക്ഷിക്കുന്ന ഒരു ടീം മാനായാണ് അയാൾ കളി അവസാനിപ്പിച്ചത്. ഇതാണ് സഞ്ജു സാംസൺ ആവേണ്ടത്. ഇങ്ങനെയാണ് നിങ്ങൾ മൈതാനം കീഴടക്കേണ്ടത്.

എഴുത്ത് : Abhiram AR Nilamel

കടപ്പാട് : മലയാളി ക്രിക്കറ്റ് സോൺ