'ഞങ്ങള്‍ക്കൊപ്പം ഫാബുലസ് ഫൈവ് ഉണ്ട്, അവര്‍ ഓസീസ് നിരയെ വേട്ടയാടും'; കരുതിയിരുന്നോളാന്‍ രവി ശാസ്ത്രി

ഓസീസ് പര്യടനത്തില്‍ ഇന്ത്യയുടെ പേസ് നിര നിര്‍ണായക ശക്തിയാകുമെന്ന് കോച്ച് രവി ശാസ്ത്രി. ഇഷാന്ത് ശര്‍മയുടെ അഭാവത്തിലും ഇന്ത്യന്‍ പേസ് അറ്റാക്കിന് മൂര്‍ച്ച ഒട്ടും കുറയില്ലെന്നു പറഞ്ഞ ശാസ്ത്രി, തങ്ങള്‍ക്കൊപ്പം ഫാബുലസ് ഫൈവ് ഉണ്ടെന്നും അവര്‍ ഓസീസ് നിരയെ വേട്ടയാടുന്നത് കാണാമെന്നും പറഞ്ഞു.

“ഞങ്ങള്‍ക്കൊപ്പം ഫാബുലസ് ഫൈവ് ഉണ്ട്. ഉമേഷ് യാദവ് പരിചയ സമ്പന്നനാണ്. സെയ്നി നല്ല വേഗമുള്ള യുവ പ്രതിഭയാണ്. ലോകത്തിലെ ഏറ്റവും മികച്ച ബോളര്‍മാരില്‍ ഒരാളാണ് ബുംറ. ഷമി അപൂര്‍വ താരമാണ്. സിറാജ് ആവേശം തീര്‍ക്കാന്‍ പ്രാപ്തനായ ബോളറാണ്. ഇവര്‍ അഞ്ച് പേരും ചേര്‍ന്ന് ഓസ്ട്രേലിയന്‍ നിരയെ വേട്ടയാടുന്നത് നിങ്ങള്‍ക്ക് കാണാം” ശാസ്ത്രി പറഞ്ഞു.

Ravi Shastri

മൂന്നു വീതം ഏകദിനങ്ങളും ടി20 മത്സരങ്ങളും നാലു ടെസ്റ്റുകളുമാണ് ഇന്ത്യ ഓസീസ് പര്യടനത്തില്‍ കളിക്കുക. നവംബര്‍ 27-ന് നടക്കുന്ന ഏകദിന പരമ്പരയോടെയാണ് പര്യടനത്തിന് തുടക്കമാകും.

India vs England 1st Test Live: Preview, Match Predictions, When & Where To Watch, Team News | GQ India

ഡിസംബര്‍ 4- നാണ് മൂന്ന് മത്സരം അടങ്ങിയ ടി20 പരമ്പര ആരംഭിക്കുന്നത്. ടെസ്റ്റ് പരമ്പര ഡിസംബര്‍ 17- ന് അഡ് ലെയ്ഡ് ഓവലില്‍ തുടങ്ങും. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഒന്നും രണ്ടും സ്ഥാനക്കാര്‍ നേര്‍ക്കുനേര്‍ വരുമ്പോള്‍ പോരാട്ടം കടുത്തതാകും.