ഞങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചാൽ ഇന്ത്യക്കെതിരെ കളിക്കാം; ഐസിസിക്ക് മുന്നില്‍ പാകിസ്താന്റെ ഉപാധി

ഇപ്പോൾ നടക്കുന്ന ടി-20 ലോകകപ്പിൽ ഇന്ത്യയുമായുള്ള മത്സരത്തിൽ നിന്ന് പാകിസ്ഥാൻ പിന്മാറിയിരുന്നു. എന്നാൽ ഈ തീരുമാനത്തിന് ഇപ്പോൾ യു-ടേൺ അടിച്ചിരിക്കുകയാണ് പാകിസ്ഥാൻ. ലോകകപ്പില്‍ ഇന്ത്യക്കെതിരായ മത്സരത്തില്‍ പങ്കെടുക്കുന്നതിന് ഐസിസിക്ക് മുന്‍പില്‍ ഉപാധികള്‍ വെച്ചിരിക്കുകയാണ് പാകിസ്താന്‍ ക്രിക്കറ്റ് ബോർഡ്.

ഐസിസിക്ക് മുന്നില്‍ വെച്ച മൂന്ന് ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ മത്സരം കളിക്കാന്‍ തയ്യാറാണെന്ന് ഐസിസിയുടെ പ്രത്യേക സംഘത്തെ പിസിബി അറിയിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍.ബംഗ്ലാദേശിന് കൂടുതല്‍ സാമ്പത്തിക സഹായം അനുവദിക്കുക. ടി20 ലോകകപ്പില്‍ നിന്ന് ബംഗ്ലാദേശിനെ പുറത്താക്കിയിട്ടുണ്ടെങ്കിലും പങ്കാളിത്ത ഫീസ് ഇനത്തില്‍ ലഭിക്കേണ്ടിയിരുന്ന പണം നല്‍കുക.

Read more

ഭാവിയിലെ ഒരു ഐസിസി ടൂര്‍ണമെന്റ് ആതിഥേയത്വം വഹിക്കാന്‍ പാകിസ്താന് അവസരം നല്‍കുക എന്നിങ്ങനെയെന് മൂന്ന് ആവശ്യങ്ങള്‍. ഇത് അംഗീകരിച്ചാല്‍ മത്സരം കളിക്കാമെന്ന് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ഉറപ്പ് നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഐസിസി ഇതിനോട് ഇതുവരെ ഔദ്യോഗികമായി പ്രതികരണം അറിയിച്ചിട്ടില്ല.