ശ്രീലങ്കയ്ക്ക് എതിരേയുളള കളി കണ്ടോ.....രഹാനേയുടെ വിടവ് അയാള്‍ നികത്തി ; യുവതാരത്തെ പ്രകീര്‍ത്തിച്ച് രോഹിത്

ബിസിസിഐ സെലക്ടര്‍മാര്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് ശേഷമാണ് ഇന്ത്യന്‍ ബാറ്റിംഗിന്റെ നെടുന്തൂണുകളായ അജിങ്ക്യാരഹാനേയേയും ചേതേശ്വര്‍ പൂജാരയേയും ടീമില്‍ നിന്നും ഒഴിവാക്കിയത്. ഇതോടെ ടീമില്‍ വന്ന വിടവ്് പരിഹരിക്കാനാണ് ഹനുമാ വിഹാരിയെ മൂന്നാം സ്ഥാനത്തും ശ്രേയസ അയ്യരെ അജിങ്ക്യാരഹാനേയുടെ സ്ഥാനത്തും ഇറക്കിയത്. ഇന്ത്യയുടെ കഴിഞ്ഞ പരമ്പരയിലെല്ലാം രഹാനേയുടെ സ്ഥാനത്ത് വന്ന ശ്രേയസ് അയ്യര്‍ തകര്‍പ്പന്‍ ബാറ്റിംഗ് പുറത്തെടുക്കുകയും ചെയ്തു.

ഇതോടെ ശ്രേയസ് അയ്യരെ വാനോളം പുകഴ്ത്തുകയാണ നായകന്‍ രോഹിത് ശര്‍മ്മ. രഹാനേ പോയശേഷം വന്ന വിടവ് ശ്രീലങ്കയ്ക്ക് എതിരേയുള്ള ടിട്വന്റി പരമ്പര മുതല്‍ ശ്രേയസ് ഏറ്റെടുത്തതാണ്. താന്‍ രഹാനേയുടേയും പൂജാരേയുടെയും പിന്‍തുടര്‍ച്ചക്കാരനാണെന്ന തിരിച്ചറിവ്് അദ്ദേഹത്തിനുണ്ടായിരുന്നു. അതിനുള്ള കാര്യങ്ങളും അദ്ദേഹത്തിന്റെ കയ്യിലുണ്ടായിരുന്നു. യാത്ര തുടങ്ങിയത് മുതല്‍ അദ്ദേഹം മെച്ചപ്പെട്ടുകൊണ്ടിരിക്കുകയാണ്. ശ്രേയസ് അയ്യര്‍ ഇപ്പോള്‍ ഇന്ത്യന്‍ ടീമിന്റെ മൂന്ന് ഫോര്‍മാറ്റിലെയും സ്ഥിരത പ്രകടിപ്പിക്കുന്ന താരമാണ്.

ന്യൂസിലന്റിനെതിരേ അരങ്ങേറ്റ മത്സരത്തില്‍ തന്നെ സെഞ്ച്വറി നേടിയ താരം ശ്രീലങ്കയ്ക്ക് എതിരേയുള്ള ടെസ്റ്റ് പരമ്പരയിലും മികച്ച പ്രകടനം നടത്തി. ബംഗലുരുവില്‍ നടന്ന ഡേ നൈറ്റ് ടെസ്റ്റില്‍ രണ്ട് ഇന്നിംഗ്‌സുകളിലും തകര്‍പ്പനടി നടത്തിയ താരമാണ്. ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ റണ്‍സ് കണ്ടെത്താന്‍ വിഷമിക്കുന്ന സാഹചര്യത്തിലാണ് 67 പന്തില്‍ ശ്രേയസ് 92 റണ്‍സ് അടിച്ചത്. കളിയിലെ താരമായി മാറുകയും ചെയ്തു. അതേസമയം കഴിഞ്ഞ വര്‍ഷം അവസാനം ദക്ഷിണാഫ്രിക്കയ്ക്ക് എതിരേയുള്ള മത്സരത്തില്‍ താരം പരാജയപ്പെട്ടിരുന്നു.