ചെറിയ വട കൊടുത്ത് വലുത് വാങ്ങി, ഹീലിയെ ട്രോളി വസീം ജാഫർ; ഇനി പിച്ചിനെക്കുറിച്ച് അയാൾ ഒന്നും മിണ്ടില്ല

ബോർഡർ-ഗവാസ്‌കർ ട്രോഫി 2023 പരമ്പരയ്ക്ക് മുന്നോടിയായുള്ള ഇന്ത്യൻ പിച്ചുകളെക്കുറിച്ച് ഇയാൻ ഹീലിയുടെ അഭിപ്രായത്തിന് വസീം ജാഫർ തഗ് മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ്. ഓസ്‌ട്രേലിയ ഉടൻ തന്നെ നാല് ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യയെ നേരിടും, പരമ്പരയ്ക്ക് മുന്നോടിയായി, മുൻ ഓസ്‌ട്രേലിയൻ താരം ഹീലി ഇന്ത്യ പിച്ചിൽ സ്പിന്നിനെ ഒരുപാട് പിന്തുണക്കുന്ന രീതിയിൽ ഒരുക്കിയാൽ മാത്രമേ കിരീടം നേടുക ഉള്ളു എന്ന അഭിപ്രായം ഉന്നയിച്ച് രംഗത്ത് എത്തിയത്.

നേരത്തെ, സന്ദർശക ടീമുകളെ ബുദ്ധിമുട്ടിക്കാൻ ഇന്ത്യ സ്പിൻ സൗഹൃദ പിച്ചുകൾ തയ്യാറാക്കുകയും ഒന്നിലധികം മത്സരങ്ങൾ വിജയിക്കുകയും ചെയ്തിട്ടുണ്ട്. എന്നിരുന്നാലും, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ന്യൂസിലൻഡ്, ദക്ഷിണാഫ്രിക്ക തുടങ്ങിയ ടീമുകൾ അവരുടെ ഹോം മത്സരങ്ങൾക്കായി പേസ് സൗഹൃദ പിച്ചുകൾ തയ്യാറാക്കുന്നതിനാൽ തന്നെ ഇന്ത്യക്ക് മേധാവിത്വം ഒരുക്കുന്ന പിച്ച് തയാറാക്കുന്നതിൽ ആർക്കും തെറ്റൊന്നും പറയാൻ പറ്റില്ല.

വരാനിരിക്കുന്ന ബോർഡർ-ഗവാസ്‌കർ പരമ്പരയിൽ ആരാണ് വിജയിക്കുകയെന്ന് ഇയാൻ ഹീലി പറഞ്ഞു.

“ഇന്ത്യ ന്യായമായ വിക്കറ്റുകൾ സൃഷ്ടിച്ചാൽ, ഓസ്‌ട്രേലിയ ട്രോഫി നേടും. റാങ്ക് ടേണറുകളാണെങ്കിൽ ഇന്ത്യ വിജയിക്കും.”

ഇന്ത്യൻ ക്രിക്കറ്റിനെയോ ഇന്ത്യൻ ക്രിക്കറ്റുമായി ബന്ധപെട്ടവരെയോ ആരെങ്കിലും ട്രോളിയാലും അതിന് നല്ല മറുപടി നൽകാറുള്ള ജാഫർ ഇത്തവണയും മോശമാക്കിയില്ല.

“2020-21ലും 2018-19ലും ഓസ്‌ട്രേലിയയിൽ ഒരുക്കിയ വിക്കറ്റുകൾ ഇന്ത്യ ഒരുക്കില്ല എന്ന് ഉറപ്പാണ് മിസ്റ്റർ ഹീലി.”

പേസ് സൗഹൃദ വിക്കറ്റുകളിൽ ആയിരുന്നു ഈ നാളുകളിൽ എല്ലാം ഓസ്‌ട്രേലിയയിൽ ഒരുക്കിയിരുന്നത് എന്നത് ശ്രദ്ധിക്കണം.