2025ലെ ഐസിസി ചാമ്പ്യൻസ് ട്രോഫിക്കുള്ള ടീമിൽ മുഹമ്മദ് സിറാജിന് മുന്നിൽ ഹർഷിത് റാണയെ തിരഞ്ഞെടുത്തതിന് പിന്നാലെ ഇന്ത്യൻ സെലക്ടർമാരോടും മാനേജ്‌മെൻ്റിനോടും കട്ടകലിപ്പിൽ ആരാധകർ. 15 അംഗ ടീമിൽ ആദ്യം ഇടം നേടിയ ജസ്പ്രീത് ബുംറ പരിക്കുപറ്റി പുറത്തായതിനാലാണ് പകരക്കാരനെ ടീമിന് കണ്ട് പിടിക്കേണ്ടി വന്നത്.
ബുംറയ്ക്ക് പകരക്കാരനായി ഹർഷിത് റാണയെ തിരഞ്ഞെടുത്ത് ബിസിസിഐ ചൊവ്വാഴ്ച പുതുക്കിയ ടീമിനെ പ്രഖ്യാപിച്ചു. ഇത് കൂടാതെ സ്പിന്നർ വരുൺ ചക്രവർത്തി യശസ്വി ജയ്‌സ്വാളിന് പകരക്കാരനായി എത്തി. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ ഏകദിനത്തിലാണ് ഹർഷിത് റാണ തൻ്റെ ഏകദിന അരങ്ങേറ്റം കുറിച്ചത്. ഇതുവരെ 7.19 എന്ന എക്കോണമിയിൽ റൺസ് വഴങ്ങി രണ്ട് മത്സരങ്ങളിൽ നിന്ന് നാല് വിക്കറ്റ് വീഴ്ത്തി.
ഈ വിഷയത്തിൽ X-ലെ ചില പ്രതികരണങ്ങൾ ഇതാ:
” ഹർഷിത് റാണയെ സിറാജിന് പകരം തിരഞ്ഞെടുത്തു, അതേസമയം വരുണും ചാമ്പ്യൻസ് ട്രോഫി ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇന്ത്യക്ക് അക്‌സർ, ജഡേജ, സുന്ദർ, കുൽദീപ് എന്നിവരുണ്ട്. ഈ ദിവസങ്ങളിലെ ബിസിസിഐ ടീം മീറ്റിംഗുകളിൽ ആർക്കാണ് എല്ലാ ശക്തിയും ഉള്ളതെന്ന് നമുക്കെല്ലാവർക്കും അറിയാമെന്നത് വളരെ വ്യക്തമാണ്. സിറാജ് ടീമിലെത്താതിരുന്നത് ഗംഭീർ ഉള്ളതുകൊണ്ടാണ്” ഒരു ആരാധകൻ എഴുതി.
“സിറാജ് ഇപ്പോൾ ഫോമിൽ അല്ല എന്നുള്ളത് സത്യമാണ്. എന്നാൽ അവൻ ഹർഷിതിനേക്കാൾ മിടുക്കനാണ്. ടീമിൽ അവനൊരു സ്ഥാനം അർഹിച്ചിരുന്നു.” ഒരു ആരാധകൻ എഴുതി.
” കൊൽക്കത്തയുടെ ഭാഗമായ രണ്ട് താരങ്ങളാണ് ഇരുവരും. ഗംഭീറിന്റെ ഇഷ്ട പ്രകാരമാണ് ഇരുവരും ടീമിൽ വന്നത്. ”