പുതിയ ടീം ഏതെന്ന് സൂചിപ്പിച്ച് വാര്‍ണര്‍; പിന്തുണ അറിയിച്ച് പോസ്റ്റ് ഷെയര്‍ ചെയ്തു

ഐപിഎല്ലിന്റെ അടുത്ത സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനു വേണ്ടി കളിക്കുമെന്ന് സൂചന നല്‍കി ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍. സൂപ്പര്‍ കിംഗ്‌സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലെ ഐപിഎല്‍ ഫൈനലിന് മുന്‍പ് ഇന്‍സ്റ്റഗ്രാമില്‍ വാര്‍ണര്‍ ഷെയര്‍ ചെയ്ത ഒരു ചിത്രമാണ് താരത്തിന്റെ പുതിയ ടീം സംബന്ധിച്ച ഊഹം ബലപ്പെടുത്തിയത്.

സൂപ്പര്‍ കിംഗ്‌സിന്റെ ജഴ്‌സി അണിഞ്ഞ് മകളെ തോളിലേന്തിയുള്ള ചിത്രമാണ് വാര്‍ണര്‍ സോഷ്യല്‍ മീഡയയില്‍ പങ്കുവെച്ചത്. ഫൈനലില്‍ താന്‍ സൂപ്പര്‍ കിംഗ്‌സിനെയാണ് പിന്തുണയ്ക്കുന്നതെന്ന് അറിയിക്കാനാണ് വാര്‍ണര്‍ അങ്ങനെ ചെയ്തതെന്ന് കരുതപ്പെടുന്നു. എന്നാല്‍ അധികം വൈകാതെ പോസ്റ്റ് ഇന്‍സ്റ്റഗ്രാമില്‍ നിന്ന് ഡിലീറ്റ് ചെയ്യപ്പെട്ടു. ആരാധകന്‍ തയ്യാറാക്കിയ ചിത്രമാണെന്നും അയാളുടെ ആവശ്യപ്രകാരം അതു താന്‍ ഷെയര്‍ ചെയ്യുകയായിരുന്നെന്നും വാര്‍ണര്‍ വിശദീകരിക്കുകയും ചെയ്തു.

ഐപിഎല്‍ സീസണില്‍ മോശം സമയമായിരുന്നു വാര്‍ണര്‍ക്ക്. ഇന്ത്യാ പാദത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് തുടര്‍ തോല്‍വി വഴങ്ങിയതോടെ വാര്‍ണര്‍ക്ക് ക്യാപ്റ്റന്‍സി നഷ്ടപ്പെട്ടു. യുഎഇ ലെഗില്‍ രണ്ടും മത്സരങ്ങളില്‍ മാത്രമേ വാര്‍ണര്‍ കളിച്ചിരുന്നുള്ളു. നായകസ്ഥാനത്ത് നിന്ന് പുറത്താക്കിയതിന് കാരണം ഫ്രാഞ്ചൈസി ഉടമകള്‍ അറിയിച്ചില്ലെന്നും അതു തന്നെ വേദനിപ്പിച്ചെന്നും വാര്‍ണര്‍ പിന്നീട് പറഞ്ഞിരുന്നു.