ഇന്ത്യന്‍ ടീമിന്റെ വലിയൊരു പോരായ്മ ചൂണ്ടിക്കാട്ടി വി.വി.എസ് ലക്ഷ്മണ്‍

നിലവിലെ ഇന്ത്യന്‍ ടി20 ടീമിന്റെ വലിയൊരു പോരായ്മ ചൂണ്ടിക്കാട്ടി വിവിഎസ് ലക്ഷ്മണ്‍. നിലവിലെ ഇന്ത്യന്‍ ടീമില്‍ ഓള്‍റൗണ്ടര്‍മാരുടെ അഭാവം എറെ പ്രകടനമാണെന്ന് അദ്ദേഹം പറഞ്ഞു. ഇതിനെ മറികടക്കാനുള്ള ശ്രമം തുടങ്ങേണ്ട സമയം അതിക്രമിച്ച് കഴിഞ്ഞെന്നും ലക്ഷ്മണ്‍ പറഞ്ഞു.

പന്തെറിയാന്‍ കഴിവുള്ള ബാറ്റര്‍മാരെ ടി20യില്‍ കൂടുതലായും വേണം. അത് ബാറ്റ്സ്മാന്‍മാര്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യത്തോടെ തുറന്ന് കാട്ടാനുള്ള അവസരം നല്‍കും. അതാണ് ടി20 ഫോര്‍മാറ്റില്‍ വേണ്ടത്. അത്തരത്തിലുള്ള താരങ്ങളെ കണ്ടെത്തി വളര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രദ്ധ നല്‍കേണ്ടതായുണ്ട്.

ന്യൂസീലാന്‍ഡിലെ സ്റ്റേഡിയങ്ങളുടെ വലുപ്പത്തിലല്ല കാര്യം. ചെറിയ ബൗണ്ടറികളാണെങ്കിലും പിച്ചിന്റെ സ്വഭാവം പ്രയാസമുള്ളതാണ്. വെല്ലിംഗ്ടണും ഓക്‌ലന്‍ഡും സാധാരണ മൈതാനങ്ങളെപ്പോലെയല്ല. സാഹചര്യങ്ങള്‍ മനസിലാക്കി വേണം ഇവിടെ കളിക്കാന്‍.

എതിരാളികളുടെ ശക്തിയും ദൗര്‍ബല്യവും വിലയിരുത്തിയാവണം പദ്ധതികള്‍. അത് കൃത്യമായി നടപ്പിലാക്കാനും സാധിക്കേണ്ടതായുണ്ട്- ലക്ഷ്മണ്‍ പറഞ്ഞു. ന്യൂസിലാന്‍ഡിനെതിരായ പര്യടനത്തില്‍ ലക്ഷ്മണാണ് ഇന്ത്യയുടെ മുഖ്യ പരിശീലകന്‍.

നിലവിലെ ഇന്ത്യന്‍ ടീമില്‍ ഹാര്‍ദ്ദിക് പാണ്ഡ്യ മാത്രമാണ് യോഗ്യതയൊത്ത ഓള്‍റൗണ്ടര്‍. രവീന്ദ്ര ജഡേജ പരിക്കിനെ തുടര്‍ന്ന് ടീമിന് പുറത്ത്. ഇവര്‍ക്ക് പുറമേ ഓള്‍റൗണ്ടര്‍ പദവിയിലെത്തിയ താരങ്ങള്‍ വേണ്ടത്ര ശോഭിച്ചിട്ടില്ല.