ഐ.പി.എല്ലിന് ഇനി 47 നാള്‍; സമയക്രമമായി

ഐ.പി.എല്ലിന്റെ 13-ാം സീസണ്‍ യു.എ.ഇയില്‍ നടത്താന്‍ ബി.സി.സി.ഐക്ക് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ചു. ഇതനുസരിച്ച്  സെപ്റ്റംബര്‍ 19-ന് മത്സരങ്ങള്‍ ആരംഭിക്കും. നവംബര്‍ 10-നാണ് ഫൈനല്‍. ദുബായ്, ഷാര്‍ജ, അബുദാബി എന്നിവിടങ്ങളിലായാണ് മത്സരങ്ങള്‍.

ഇന്ത്യന്‍ സമയം രാത്രി 7.30നാണ് മത്സരങ്ങള്‍. 10 ദിവസം രണ്ട് മത്സരങ്ങള്‍ വീതം ഉണ്ടാകും.  ടീമില്‍ പരമാവധി 24 താരങ്ങളെ ഉള്‍പ്പെടുത്താം. ഐ.പി.എല്‍ ഭരണസമിതി യോഗത്തിലാണ് ടൂര്‍ണമെന്റ് സംബന്ധിച്ച് അന്തിമ രൂപരേഖയായത്. ചൈനീസ് മൊബൈല്‍ കമ്പനിയായ വിവോ ടൈറ്റില്‍ സ്‌പോണ്‍സറായി തുടരും.

ആദ്യഘട്ടത്തില്‍ കാണികള്‍ക്ക് പ്രവേശനമില്ല. രണ്ടാംഘട്ടത്തില്‍ 30 മുതല്‍ 50 ശതമാനം വരെ കാണികളെ പ്രവേശിപ്പിക്കാന്‍ യു.എ.ഇ സര്‍ക്കാരിനോട് അനുമതി തേടും. പരിമിതമായ കാണികളെ പ്രവേശിപ്പിക്കാന്‍ യു.എ.ഇ സര്‍ക്കാര്‍ അനുമതി നല്‍കുമെന്നാണ് എമിറേറ്റ്‌സ് ക്രിക്കറ്റ് ബോര്‍ഡിന്റെ പ്രതീക്ഷ.

opinion: Will IPL 2020 survive the Coronovirus scare?, Marketing ...

ഓഗസ്റ്റ് 26-ന് ശേഷം ഫ്രാഞ്ചൈസികള്‍ക്ക് ആഭ്യന്തര-വിദേശ താരങ്ങളുമായി ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ യു.എ.ഇയിലേക്ക് പോകാം. ടീമില്‍ പരമാവധി 24 താരങ്ങളെ ഉള്‍പ്പെടുത്താം. ടൂര്‍ണമെന്റിനിടെ ഏതെങ്കിലും കളിക്കാരന് അസുഖം വന്നാല്‍ പകരം താരത്തെ കൊണ്ടുവരാന്‍ ഫ്രാഞ്ചൈസികള്‍ക്ക് അനുവാദവുണ്ട്.