2007-08 ൽ ഓസ്ട്രേലിയയ്ക്കും ശ്രീലങ്കയ്ക്കുമെതിരായ ത്രിരാഷ്ട്ര പരമ്പരയിൽ ടീമിൽ നിന്ന് പുറത്തായതിന് ശേഷം ഏകദിന മത്സരങ്ങളിൽ നിന്ന് വിരമിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചതായി വെളിപ്പെടുത്തി വീരേന്ദർ സെവാഗ്. വൈകാരികമായ ഒരു തീരുമാനമെടുക്കുന്നതിനുപകരം കളി തുടരാൻ സച്ചിൻ ടെണ്ടുൽക്കർ തന്നോട് പറഞ്ഞെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ വിജയിച്ച 2011 ലോകകപ്പിൽ സെവാഗ് അംഗമായിരുന്നു.
“2007-08 ൽ ഓസ്ട്രേലിയക്കെതിരായ പരമ്പരയിലെ മൂന്ന് മത്സരങ്ങൾക്ക് ശേഷം എം.എസ്. ധോണി എന്നെ ടീമിൽ നിന്ന് ഒഴിവാക്കി. കുറച്ചു കാലത്തേക്ക് എനിക്ക് അവസരം ലഭിച്ചില്ല. പ്ലെയിംഗ് ഇലവനിൽ ഇടം നേടാൻ കഴിയുന്നില്ലെങ്കിൽ, അമ്പത് ഓവർ ഫോർമാറ്റിൽ കളിക്കുന്നതിൽ അർത്ഥമില്ലെന്ന് ഞാൻ കരുതി,” അദ്ദേഹം പറഞ്ഞു.
Read more
“എന്റെ ചിന്താ പ്രക്രിയയെക്കുറിച്ച് ഞാൻ സച്ചിൻ ടെണ്ടുൽക്കറോട് പറഞ്ഞു. ഞാൻ ദുഷ്കരമായ സമയത്തിലൂടെയാണ് കടന്നുപോകുന്നതെന്നും എന്നാൽ അത് കടന്നുപോകുമെന്നും അദ്ദേഹം പറഞ്ഞു. എന്റെ വൈകാരിക തീരുമാനങ്ങൾക്ക് സച്ചിൻ അനുകൂലമായിരുന്നില്ല. അടുത്ത മൂന്ന് പരമ്പരകളിൽ ഞാൻ കളിക്കുകയും ധാരാളം റൺസ് നേടുകയും ചെയ്തു. ഞാൻ 2011 ലോകകപ്പ് കളിച്ചു, ഞങ്ങൾ വിജയിക്കുകയും ചെയ്തു,” സെവാഗ് പരഞ്ഞു.







