വെടിനിർത്തൽ ധാരണ പ്രഖ്യാപിച്ചതിന് രണ്ടുമണിക്കൂറിനകം പാകിസ്ഥാൻ വീണ്ടും പ്രകോപനം ആവർത്തിച്ചതിന് പിന്നലെ ശത്രു രാജ്യത്തെ വിമർശിച്ച് വിരേന്ദർ സെവാഗ് രംഗത്ത്. നായയുടെ വാല് കുഴലിലിട്ടാലും വളഞ്ഞുതന്നെയിരിക്കുമെന്നായിരുന്നു സെവാഗിൻറെ എക്സ് പോസ്റ്റ്. വെടിനിർത്തൽ കരാർ നിലവിൽ വന്നതിന് പിന്നാലെയുള്ള ആശ്വാസം ജനങ്ങൾക്ക് ഇടയിൽ വന്ന് മണിക്കൂറുകൾക്ക് പിന്നാലെയാണ് പാകിസ്ഥാൻ പ്രകോപനവുമായി എത്തിയത്.
മുമ്പ് മെയ് 8 ആം തിയതി സാഹചര്യങ്ങൾ വളരെ മോശമായി തുടരുന്നതിനിടെ രൂക്ഷമായ ഭാഷയിൽ പാകിസ്താനെ പരിഹസിച്ച വീരു രംഗത്ത് എത്തിയിരുന്നു. പാകിസ്ഥാൻ യുദ്ധം തെരഞ്ഞെടുത്തത് അവർക്ക് നിശബ്ദത പാലിക്കാൻ അവസരം ലഭിച്ചപ്പോഴാണ്. അവരുടെ തീവ്രവാദ സ്വത്തുക്കൾ സംരക്ഷിക്കാൻ അവർ ആക്രമണം അഴിച്ചുവിട്ടു, അവർക്ക് നമ്മുടെ സൈന്യം ഏറ്റവും ഉചിതമായ രീതിയിൽ മറുപടി നൽകും, പാകിസ്ഥാൻ ഒരിക്കലും മറക്കാത്ത രീതിയിൽ എന്നായിരുന്നു സെവാഗ് പോസ്റ്റ് ചെയ്തത്.
എന്തായാലും നിലവിൽ അതിർത്തിയിൽ സ്ഥിഗതികൾ ശാന്തമായി തുടരുമ്പോഴും ആശങ്കകൾ ഒഴിഞ്ഞിട്ടില്ല. കശ്മീരിലെ അടക്കം ഇന്ത്യ – പാകിസ്ഥാൻ അതിർത്തിയിലെ പട്ടണങ്ങളെല്ലാം രാത്രി മുഴുവൻ കനത്ത ജാഗ്രത തുടർന്നു. അതിർത്തി മേഖലയിലടക്കം സൈന്യം കനത്ത ജാഗ്രത തുടരുകയാണ്. അർധരാത്രിക്കുശേഷം എവിടെയും അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ജമ്മുവടക്കമുള്ള അതിർത്തി മേഖലകൾ സാധാരണ നിലയിലേക്ക് പോവുകയാണ്. ഇന്നത്തെ പകലും രാത്രിയും വെടിനിർത്തൽ കരാറിൽ നിർണായകമാണ്.
ഇന്നലെ രാത്രിയിൽ വെടി നിർത്തൽ ധാരണ ലംഘിച്ച പാകിസ്ഥാന് ശക്തമായ മറുപടിയാണ് ഇന്ത്യ നൽകിയത്. അതിർത്തി കടന്നെത്തിയ നിരവധി പാക് ഡ്രോണുകൾ വെടിവെച്ചിട്ടു. ജമ്മു കശ്മീർ, പഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ പലയിടത്തും പാക് ഡ്രോണുകളെത്തി. അതിർത്തിയോട് ചേർന്നുള്ള പ്രദേശങ്ങളിൽ സുരക്ഷ മുൻകരുതൽ എന്ന നിലയിൽ ഇന്നലെ പൂർണ ബ്ലാക് ഔട്ട് ഏർപ്പെടുത്തിയിരുന്നു. ജനങ്ങളോട് വീടിനു പുറത്ത് ഇറങ്ങരുതെന്നും നിർദേശം നൽകിയിരുന്നു.
— Virrender Sehwag (@virendersehwag) May 10, 2025
Read more