ഇന്ത്യൻ താരങ്ങളുടെ ഫിറ്റ്നസ് കാര്യത്തിൽ വിരാട് കോഹ്ലി എത്രമാത്രം ശ്രദ്ധ കൊടുത്തിരുന്നു എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ പരിശീലകനും താരവുമായ രവി ശാസ്ത്രി. മടിയന്മാരായിട്ടുള്ള തന്റെ സഹതാരങ്ങളെ വിരാട് കോഹ്‌ലി തല്ലാനോങ്ങിയിട്ടുണ്ടെന്നാണ് അദ്ദേഹം പറയുന്നത്.
രവി ശാസ്ത്രി പറയുന്നത് ഇങ്ങനെ:
“കോഹ്‌ലിക്കൊപ്പം വിക്കറ്റിനിടയിലൂടെ ഓടുമ്പോള്‍ നിങ്ങള്‍ക്ക് മടിയുണ്ടെങ്കില്‍ അദ്ദേഹം വളരെ പെട്ടെന്ന് കണ്ടുപിടിക്കും. രണ്ടാം റണ്ണിനായി നിങ്ങള്‍ ഓടുമ്പോള്‍ സ്വാഭാവികമായും നിങ്ങള്‍ കിതയ്ക്കുന്നുണ്ടാവും. കോഹ്‌ലി മൂന്നാം റണ്ണിന് ഓടുമ്പോള്‍ നിങ്ങള്‍ അപ്പോഴും രണ്ടാമത്തെ റണ്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടാവില്ല. അപ്പോള്‍ തന്നെ വിരാട് നിങ്ങളോട് പറയുന്നത് ‘ആ ജിമ്മില്‍ പോയി ട്രെയിനിങ്ങ് തുടങ്ങൂ, എന്നിട്ട് ഫിറ്റാവൂ’ എന്നായിരിക്കും” ശാസ്ത്രി പറഞ്ഞു.
Read more
“പലപ്പോഴും എനിക്ക് കോഹ്‌ലിയെ ശാന്തനാക്കേണ്ടി വന്നിട്ടുണ്ട്. ഒരു ബാറ്റര്‍ ഔട്ടാകുമ്പോള്‍ കോഹ്ലി ഉടനെ സീറ്റില്‍ നിന്നും ചാടി എഴുന്നേല്‍ക്കും. ഞാനാണ് അടക്കി ഇരുത്തുന്നത്. അവന്‍ വിക്കറ്റിന്റെ അടുത്തുള്ളപ്പോള്‍ അങ്ങോട്ട് പോകേണ്ട ഇങ്ങ് വന്ന് ബൗണ്ടറി ലൈന്‍ ഒന്ന് കഴിയട്ടെ എന്ന് ഞാന്‍ പറയും. ചൂടുള്ള തകരമേല്‍ക്കൂരയില്‍ പെട്ട പൂച്ചയെ പോലെയാണ് കോഹ്‌ലി. ദേഷ്യം വന്നാല്‍ ആരെയും എപ്പോഴും അടിക്കാന്‍ തയ്യാറായിരിക്കും. അതാണ് വിരാട് കോഹ്‌ലി” ശാസ്ത്രി കൂട്ടിച്ചേര്‍ത്തു.







