കോഹ്‌ലിയുടെ രാജിക്ക് പിന്നില്‍ ഗാംഗുലിയുമായുള്ള പോര്; തുറന്നടിച്ച് പാക് താരം

വിരാട് കോഹ് ലി ടെസ്റ്റ് നായകത്വം രാജിവെച്ചത് ഗാംഗുലിയുമായുള്ള പോരിനെ തുടര്‍ന്നാണെന്ന് പാകിസ്ഥാന്‍ മുന്‍ നായകന്‍ റാഷിദ് ലത്തീഫ്. ഇരുവരും പുറമേ തങ്ങള്‍ തമ്മില്‍ പ്രശ്‌നങ്ങളില്ലെന്ന് നടിക്കുകയാണെന്നും എന്നാല്‍ ഉള്ളില്‍ വലിയ കലഹമാണെന്നും ലത്തീഫ് പറഞ്ഞു.

‘ഇങ്ങനെയെല്ലാം സംഭവിക്കുന്നതിന്റെ കാരണം ബോര്‍ഡിലെ കലഹമാണ്. ഇത് തന്റെ വ്യക്തിപരമായ തീരുമാനമാണ് എന്ന് കോഹ് ലി പറഞ്ഞാലും, മറ്റെന്തെങ്കിലും പറഞ്ഞ് ഗാംഗുലി ട്വീറ്റ് ചെയ്താലും, ഇരുവരും തമ്മിലുള്ള പോര് തന്നെയാണ് വിഷയം.’

Sabiq Cricketer Rashid Latif ka qalandars high performance centre ka Dora -  YouTube

‘വൈകാരികമായാണ് പലരും കാര്യങ്ങളെ കാണുക. അവര്‍ക്ക് അറിയാം എങ്ങനെയാണ് കോഹ് ലിയെ പ്രകോപിപ്പിക്കേണ്ടത് എന്ന്. ടി20 നായക സ്ഥാനം രാജിവെക്കുന്നതായി കോഹ് ലി പ്രഖ്യാപിച്ചതിന് പിന്നാലെ ഏകദിന നായക സ്ഥാനത്ത് നിന്നും മാറ്റി. ഇവിടെ കോഹ്‌ലിയെ മാത്രമല്ല അസ്വസ്ഥനാക്കിയത്, ഇന്ത്യന്‍ ക്രിക്കറ്റിനെ തന്നെയാണ്’ ലത്തീഫ് പറഞ്ഞു.

വിരാട് കോഹ്ലിയെ ടെസ്റ്റ് നായകസ്ഥാനം കൂടി ഒഴിയാനുള്ള തീരുമാനത്തിലേക്കെത്തിച്ചത് രാഹുല്‍ ദ്രാവിഡുമായി ഒത്തുപോകാനുള്ള പ്രയാസമാണെന്നാണ് പാകിസ്ഥാന്‍ മുന്‍ ഓപ്പണര്‍ സല്‍മാന്‍ ബട്ട് പറഞ്ഞത്. രണ്ട് പേരുടെയും ശൈലികളും രീതികളും വിഭിന്നമാണെന്നും അത് കോഹ്ലിയില്‍ പ്രയാസമുണ്ടാക്കി കാണുമെന്നും ബട്ട് വിലയിരുത്തി.