'ഒരാളുമായിട്ട് അങ്കം കുറിയ്ക്കുന്നതിന് മുമ്പ് അവന്റെ കുപ്പായത്തില്‍ വീണിരിക്കുന്ന ചോര ആരുടെയൊക്കെ ആണെന്നറിയണം, അല്ലെങ്കില്‍ വെട്ടു വരുന്ന വഴി അറിയില്ല'

സനല്‍ കുമാര്‍ പത്മനാഭന്‍

മുരളി ഗോപിയുടെ ലെഫ്റ്റ് റൈറ്റ് ലഫ്റ്റില്‍ മാമുക്കോയയുടെ കഥാപത്രം സുധീറിന്റെ അലിയാറിനോട് പറയുന്ന പ്രശസ്തമായൊരു ഡയലോഗുണ്ട് ‘ അലിയാരെ ഒരാളുമായിട്ട് അങ്കം കുറയ്ക്കുന്നതിന് മുന്‍പ് അവന്റെ കുപ്പായത്തില്‍ വീണിരിക്കുന്ന ചോര ആരുടെയൊക്കെയാണെന്നറിയണം അല്ലെങ്കില്‍ വെട്ടു വരുന്ന വഴി അറിയില്ല ‘

ഹാര്‍ദിക്കിന് പറ്റിയതും അതായിരുന്നു! നാലാമത്തെ ഓവറിലെ 2 ആം പന്തിനെ കട്ട് ചെയ്യാനുള്ള ശ്രമത്തിനിടെ ബാറ്റിന്റെ എഡ്ജ് എടുത്തു സ്റ്റമ്പിനെ തൊട്ടുരുമ്മി പന്ത് ഫൈന്‍ ലെഗിലൂടെ ബൗണ്ടറി കടന്നപ്പോള്‍ ആ ബാറ്ററെ നോക്കി സ്വതസിദ്ധമായ പുച്ഛത്തില്‍ നോക്കുമ്പോള്‍ ഹര്‍ദിക് മറന്നു പോയിരുന്നു, ആ ബാറ്ററുടെ എംആര്‍എഫ് ബാറ്റില്‍ പുരണ്ടിട്ടുള്ള ചോര ഏതൊക്കെ ബൗളര്‍മാരുടേതാണെന്ന കാര്യം !

അയാള്‍ അക്കാര്യം തിരിച്ചറിഞ്ഞു വന്നപ്പോഴേക്കും അയാളും അയാളുടെ ഗുജറാത്തും 22 വാര പിച്ചില്‍ ആ ബാറ്‌സ്മാന്റെ വെട്ടു കൊണ്ട് വീണു കഴിഞ്ഞിരുന്നു.. ! കാരണം ആ ബാറ്ററുടെ പേര് വിരാട് കോഹ്ലി എന്നായിരുന്നു.. ! King is back…

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍