ആര്‍സിബിയുടെ ക്യാപ്റ്റന്‍ ആരെന്ന് പറഞ്ഞ് വെറ്റോറി

ഐപിഎല്‍ ടീം റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, ഓസ്ട്രലേയിന്‍ ബാറ്റര്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിനെ ക്യാപ്റ്റനാക്കണമെന്ന് നിര്‍ദേശിച്ച് ന്യൂസിലന്‍ഡ് സ്പിന്‍ ഇതിഹാസം ഡാനിയേല്‍ വെറ്റോറി. കഴിഞ്ഞ സീസണില്‍ മാക്‌സ് വെല്‍ കാഴ്ച്ചവച്ച മികച്ച പ്രകടത്തിനുള്ള അംഗീകാരമായി അതു മാറുമെന്നും ആര്‍സിബി മുന്‍ നായകനും കോച്ചുമായിരുന്ന വെറ്റോറി പറഞ്ഞു.

മാക്‌സ്‌വെല്‍ കോഹ്ലിയുടെ പിന്‍ഗാമിയാവാനാണ് സാധ്യത. കഴിഞ്ഞ വര്‍ഷം മാക്‌സ്‌വെല്‍ മികച്ച പ്രകടനം കാഴ്ചവച്ചു. അസാധാരണ കളിക്കാരനാണ് അദ്ദേഹം. മെല്‍ബണ്‍ സ്റ്റാര്‍സിനെ നയിച്ച പരിചയസമ്പത്തും മാക്‌സ് വെല്ലിനുണ്ട്- വെറ്റോറി പറഞ്ഞു.

മാക്‌സ്‌വെല്‍ കാട്ടിയ വിശ്വസ്തതയ്ക്ക് ആര്‍സിബി മാനെജ്‌മെന്റ് പ്രതിഫലം നല്‍കുമെന്നാണ് കരുതുന്നത്. ക്യാപ്റ്റനെ നിശ്ചയിക്കുന്ന കാര്യത്തില്‍ കോഹ്ലിക്ക് വലിയ പങ്കുണ്ടാകുമെന്നും വെറ്റോറി പറഞ്ഞു.