വെട്ടോറി ഇനി ഓസ്‌ട്രേലിയക്ക് ഒപ്പം, കാരണം ആ ബാംഗ്ലൂർ പരിചയം

ന്യൂസിലൻഡ് ദേശീയ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ ഡാനിയൽ വെട്ടോറിയെ ഓസ്‌ട്രേലിയ ദേശീയ ക്രിക്കറ്റ് ടീമിന്റെ സീനിയർ അസിസ്റ്റന്റ് കോച്ചായി നിയമിച്ചതായി റിപോർട്ടുകൾ പുറത്തവരുന്നു. കിവി ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച സ്പിന്നറുമാരിൽ ഒരാളുടെ സേവനം ക്രിക്കറ്റിന് ഗുണമാകും എന്നുറപ്പാണ്.

പാക്കിസ്ഥാൻ വൈറ്റ് ബോൾ പരമ്പരയിലെ ഓസ്‌ട്രേലിയൻ പര്യടനത്തിൽ ഉപദേഷ്ടാവായാണ് ഡാനിയൽ വെട്ടോറി ഓസ്‌ട്രേലിയൻ ടീമിൽ താൽക്കാലികമായി ചേർന്നത്. പുതിയതായി നിയമിതനായ ഹെഡ് കോച്ച് മക്ഡൊണാൾഡിന് സഹായിയായിട്ടാണ് വെട്ടോറി മുഴുവൻ സമയ റോളിൽ എത്തുന്നത്.

പ്രീമിയർ ലീഗിൽ ബാംഗ്ലൂർ ടീമിന്റെ പരിശീലക സംഘത്തിൽ വെട്ടോറിയും മക്ഡൊണാൾഡും ഒരുമിച്ചുണ്ടായിരുന്നു. ഈ പരിചയം ഓസ്‌ട്രേലിയൻ ക്രിക്കറ്റിന് ഗുണമാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

Read more

സമീപകാലത്തായി മികച്ച പ്രകടനമാണ് ഓസ്ട്രേലിയ നടത്തുന്നത്.