'നിലവിലെ മികച്ച താരം'; ഇഷ്ട ക്രിക്കറ്റ് താരത്തെ തിരഞ്ഞെടുത്ത് ഉര്‍വ്വശി റൗട്ടേല; വടിയെടുത്ത് ഋഷഭ് ആരാധകര്‍

ഇന്ത്യന്‍ സൂപ്പര്‍ താരം ഋഷഭ് പന്തിന്റെ പേരിനൊപ്പം ഏറ്റവും കൂടുതല്‍ ഗോസിപ്പ് കോളത്തില്‍ എത്തിയ പേരാണ് ഉര്‍വ്വശി റൗട്ടേലയുടേത്. ഇരുവരും തമ്മില്‍ ഇഷ്ടത്തിലാണെന്ന ഗോസിപ്പുകള്‍ ഒരു സമയത്ത് സജീവമായിരുന്നു. ഇരുവരുടെയും ബന്ധത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും, പ്രണയ പങ്കാളിത്തമൊന്നും ഋഷഭ് സ്ഥിരീകരിച്ചിട്ടില്ല. അദ്ദേഹവുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ കൊണ്ട് നിരവധി തവണ വിവാദം സൃഷ്ടിച്ച ഉര്‍വ്വശി ഇപ്പോള്‍ മറ്റൊരു ചര്‍ച്ചയ്ക്ക് തിരികൊളുത്തിയിരിക്കുകയാണ്.

ഐഐഎഫ്എയുടെ 2024ലെ അവാര്‍ഡ് ദാന ചടങ്ങിലെ ഉര്‍വ്വശിയുടെ വെളിപ്പെടുത്തലാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. ഇഷ്ട ക്രിക്കറ്റ് താരം ആരാണെന്ന ചോദ്യത്തിന് പാകിസ്ഥാന്റെ നസീം ഷായാണെന്നാണ് ഉര്‍വ്വശി പ്രതികരിച്ചത്. നസീമാണ് നിലവിലെ മികച്ച താരമാണെന്നാണ് ഉര്‍വ്വശി പറഞ്ഞത്.

ഇതിന് മുമ്പ് തന്നെ നസീം ഷായോടുള്ള ഇഷ്ടം ഉര്‍വ്വശി തുറന്ന് പറഞ്ഞിരുന്നു. ഇതിനെക്കുറിച്ച് ഒരിക്കല്‍ താരത്തോട് ചോദിച്ചപ്പോള്‍ ആരാണ് ഉര്‍വശിയെന്ന് അറിയില്ലെന്നാണ് പാക് യുവ പേസറായ നസീം ഷാ പറഞ്ഞത്. ഇതിന്റെ പേരിലും ഉര്‍വ്വശിക്ക് നിരവധി ട്രോളുകള്‍ നേരിടേണ്ടി വന്നു.

നസീം ഷായെ മികച്ച താരമായി തിരഞ്ഞെടുത്തതോടെ വലിയ ട്രോളുകളാണ് ഉര്‍വശിക്കെതിരേ ഉയരുന്നത്. ഋഷഭിനെ മടുത്തോയെന്നും ശ്രദ്ധ നേടാനായി വിവാദം സൃഷ്ടിക്കുന്നത് ഉര്‍വ്വശിയുടെ രീതിയാണെന്നുമാണ് ആരാധകര്‍ പരിഹസിക്കുന്നത്.

Read more