യുണിവേഴ്‌സല്‍ ബോസ് ഐപിഎല്ലിലേക്ക് മടങ്ങിവരും ; 2023 ലേലം ലക്ഷ്യമിട്ട് കടുത്ത പരിശീലനത്തില്‍ താരം

ഐപിഎല്ലിലെ വലിയ അസാന്നിദ്ധ്യങ്ങളിലൊന്നായ ക്രിസ് ഗെയ്ല്‍ അടുത്ത സീസണില്‍ തിരിച്ചുവരവ് ലക്ഷ്യമിട്ടുള്ള പരിശീലനത്തി. അന്താരാഷ്ട്ര ടിട്വന്റി ഫിക്‌സറുകളില്‍ പുറത്തായിരിക്കുന്ന താരം ഇത്തവണ ഐപിഎല്‍ മെഗാലേലത്തില്‍ പേര് റജിസ്റ്റര്‍ ചെയ്യേണ്ടെന്ന് താരം തീരുമാനിക്കുകയായിരുന്നു.

കളിയില്‍ നിന്നും ഈ സീസണില്‍ അവധിയെടുത്തിരിക്കുന്ന താരം അടുത്തിടെ താരം 2023 ഐപിഎല്ലിലേക്ക് തയ്യാറെടുപ്പ് തുടങ്ങിയതായി സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രഖ്യാപിച്ചിരുന്നു. അടുത്ത തവണ തിരിച്ചുവരുമെന്ന് പ്രഖ്യാപിച്ച താരം 42 കാരനായ താരം തന്റെ വര്‍ക്കൗട്ട് സെഷന്റെ ചിത്രവും പോസ്റ്റ് ചെയ്തിരുന്നു.

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്‌ളൂരിനൊപ്പം കളിച്ച സീസണാണ് താരത്തിന്റെ ഏറ്റവും മികച്ച സീസണുകള്‍. കഴിഞ്ഞ രണ്ടു സീസണായി താരം അത്ര സജീവമായിരുന്നില്ല. 2021 സീസണില്‍ ബയോ ബബിളിന്റെ കാരണം പറഞ്ഞ് താരം ഐപിഎല്ലിന്റെ രണ്ടാം പകുതിയില്‍ പിന്‍മാറിയിരുന്നു.

ഇതുവരെ 142 ഐപിഎല്‍ മത്സരങ്ങളില്‍ 4965 റണ്‍സ് എടുത്തിരിക്കുന്ന താരം ഐപിഎല്ലില്‍ തിരിച്ചുവന്ന് 5000 റണ്‍സാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഇതുവരെ താരം പ്രൊഫഷണല്‍ ക്രിക്കറ്റില്‍ നിന്നും വിരമിച്ചിട്ടില്ല. പക്ഷേ വിവിധ ലീഗുകളില്‍ കളിക്കുന്ന താരം ഐപിഎല്ലില്‍ തിരിച്ചുവരുന്നത് കാത്തിരിക്കുകയാണ് താരം.