വേഗം മാത്രം പോരാ, കുറച്ച് ബുദ്ധിയും ഉപയോഗിക്കണം; ഉമ്രാന്‍ മാലിക്കിനോട് ഇന്ത്യന്‍ ബോളര്‍

സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഇന്ത്യന്‍ എക്‌സ്പ്രസ് ഉമ്രാന്‍ മാലിക്കിന് ഉപദേശവുമായി ഇന്ത്യന്‍ മുന്‍ ബോളര്‍ ആര്‍പി സിംഗ്. പേസ് അല്ല എല്ലാമെന്നും, മികച്ച നിലയില്‍ എത്താന്‍ ബുദ്ധി കൂടി ഉപയോഗിക്കണമെന്നും ആര്‍പി സിംഗ് നിര്‍ദ്ദേശിച്ചു.

‘ബിഗ് സ്റ്റേജില്‍ കളിക്കാന്‍ ഉമ്രാന്‍ ഇനിയും ഒരുപാട് മെച്ചപ്പെടാനുണ്ട്. പേസ് അല്ല എല്ലാം. പേസ് കണ്ടെത്താന്‍ കഴിയുന്ന ഫാസ്റ്റ് ബൗളറാണ് നിങ്ങള്‍. അതൊരു വലിയ കാര്യമാണ്. എന്നാല്‍ ചില കഴിവുകളും വേണം. ചിന്തയും അതിന് അനുസരിച്ച് പ്രവര്‍ത്തിക്കണം. ഏത് ബാറ്റര്‍ക്ക് എതിരെ എവിടെ ബൗള്‍ ചെയ്യണം എന്ന് അറിഞ്ഞിരിക്കണം.’

‘ഇതെല്ലാം പരിചയസമ്പത്തിലൂടെയാണ് പഠിക്കുന്നത്. രണ്ട് മൂന്ന് മത്സരങ്ങള്‍ കൊണ്ട് ചെയ്യാനാവില്ല. ഒരുപാട് സമയം വേണം. ഉമ്രാന്‍ ശരിയായ പാതയിലാണ്. പക്ഷേ യാഥാര്‍ത്യം പരിശോധിക്കാനുള്ള അവസരമാണ് ഇത്’ ആര്‍പി സിംഗ് പറഞ്ഞു.

Read more

ഡല്‍ഹിക്കെതിരെ ഇന്നലെ നടന്ന മത്സരത്തില്‍ 157 kmph വരെ ബോളിംഗ് വേഗമുയര്‍ത്താന്‍ ഉമ്രാന് കഴിഞ്ഞെങ്കിലും വിക്കറ്റൊന്നും നേടാന്‍ താരത്തിന് സാധിച്ചില്ല. റണ്‍ വഴങ്ങുന്നതിലും താരം മടികാണിച്ചില്ല. നാലോവര്‍ എറിഞ്ഞ് 52 റണ്‍സ് താരം വഴങ്ങുകയും ചെയ്തു.