ഒന്ന് ധീരനാകാൻ നോക്കിയതാ, പണി കിട്ടിയതിന് പിന്നാലെ ഷക്കിബിന് ട്രോൾ പൂരം; നാഗനൃത്തം ചെയ്താലോ..

ചൊവ്വാഴ്ച (ഓഗസ്റ്റ് 30) ഏഷ്യാ കപ്പ് 2022 ലെ മൂന്നാം നമ്പർ മാച്ചിൽ ഷാർജയിൽ ഷാക്കിബ് അൽ ഹസന്റെ നേതൃത്വത്തിലുള്ള ബംഗ്ലാദേശിനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്താൻ അഫ്ഗാനിസ്ഥാൻ മറ്റൊരു ക്ലിനിക്കൽ ശ്രമവുമായി എത്തി. ടോസ് നേടിയ ബംഗ്ലാദേശ് ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ടോസ് കിട്ടിയാൽ ഏതൊരു നായകനും ഒന്നും ആലോചിക്കാതെ ഫീൽഡിങ് തിരഞ്ഞെടുക്കുന്ന പിച്ചിലാണെന്ന് ഓർക്കണം ഷകീബ് ഈ സാഹസം കാണിച്ചത്.

തന്റെ തീരുമാനത്തെക്കുറിച്ച് സംസാരിച്ച ഷാക്കിബ്, “നല്ല റൺസ് സ്കോർ ചെയ്താൽ അത് പിന്തുടരുക അഫ്ഗാനിസ്ഥാന് വളരെ ബുദ്ധിമുട്ടായിരിക്കും.” തീരുമാനം വിശദീകരിച്ചു. സ്പിൻ ജോഡികളായ മുജീബ് ഉർ റഹ്‌മാൻ (3/16), റാഷിദ് ഖാൻ (3/22) എന്നിവർക്കെതിരെ പോരാടിയ ബംഗ്ലാദേശിന് വേണ്ടത്ര റൺസ് നേടാനായില്ല. 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 127 റൺസ് മാത്രമാണ് ആദ്യം ബാറ്റ് ചെയ്ത നേടാനായത്, മൊസാദ്ദെക് ഹൊസൈന്റെ ധീരനായ 48* ഇല്ലായിരുന്നെങ്കിൽ അത് കൂടുതൽ മോശമാകുമായിരുന്നു.

ലക്ഷ്യം പിന്തുടരാൻ അഫ്ഗാനിസ്ഥാന് വേണ്ടിയിരുന്നത് 18.3 ഓവർ മാത്രം. ബംഗ്ലാദേശ് എതിരാളികളെ 3 വിക്കറ്റിന് 62 എന്നാക്കി ചുരുക്കിയാതായിരുന്നു കളിയുടെ ഒരു ഘട്ടത്തിൽ. എന്നിരുന്നാലും, നജീബുള്ള സദ്രാനും (17 പന്തിൽ 43*) ഇബ്രാഹിം സദ്രാനും (41 പന്തിൽ 42*) അഫ്ഗാനിസ്ഥാനെ മികച്ച വിജയത്തിലേക്ക് ഉയർത്തി.

കനത്ത തോൽവിക്ക് പിന്നാലെ, തന്റെ നൂറാം ടി20യിൽ കളിക്കാനിറങ്ങിയ ഷാക്കിബിനെതിരെ ട്വിറ്ററിൽ ആരാധകർ പൊട്ടിത്തെറിച്ചു. ആദ്യം ബാറ്റ് ചെയ്യാനുള്ള ബംഗ്ലാദേശിന്റെ ക്യാപ്റ്റന്റെ തീരുമാനത്തെയും കളി കൈവിട്ടുപോയെങ്കിലും ഹൊസൈനെ ഉപയോഗിക്കാതിരുന്നുള്ള അദ്ദേഹത്തിന്റെ തന്ത്രത്തെയും ക്രിക്കറ്റ് ആരാധകർ ചോദ്യം ചെയ്തു.

ഷാക്കിബ് (1/13) സ്വന്തം ബൗളിംഗ് സ്പെൽ വഴി വളരെ വേഗം പൂർത്തിയാക്കിയതായും ചിലർക്ക് തോന്നി. എന്തായാലും നായകസ്ഥാനം ഏറ്റെടുത്ത് മുതൽ കണ്ടകശനി തന്നെയാണ് ഷക്കിബിനും കൂട്ടർക്കും.