IND vs AUS: "ഞങ്ങൾക്ക് വലിയ ശക്തിയുണ്ട്, അടിച്ച് പറത്തും"; ഇന്ത്യയ്ക്ക് കർശന മുന്നറിയിപ്പ് നൽകി ട്രാവിസ് ഹെഡ്

ഒക്ടോബർ 29 ന് ആരംഭിക്കുന്ന അഞ്ച് മത്സരങ്ങളുള്ള ടി20 പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യയ്‌ക്ക് മുന്നറിയിപ്പ് നൽകി ഓസ്‌ട്രേലിയൻ ഓപ്പണർ ട്രാവിസ് ഹെഡ്. ഇന്ത്യന്‍ ടീം ശക്തരാണെങ്കിലും ഓസ്‌ട്രേലിയന്‍ ടീം ടി20 പരമ്പയിലുടനീളം അറ്റാക്കിങ് ഗെയിം തന്നെയാണ് പുറത്തെടുക്കുകയെന്നു ട്രാവിസ് ഹെഡ് വ്യക്തമാക്കി.

നിങ്ങള്‍ക്കു കരുത്തുണ്ടെങ്കില്‍ പിന്നെയെന്തിന് ഭയക്കണം? ഞങ്ങള്‍ക്കു അതിശക്തമായ നിരയുണ്ട്. അതുകൊണ്ടു തന്നെ മുന്നോട്ടു പോവേണ്ടതുമുണ്ട്. ടിം ഡേവിഡ്, മാര്‍ക്കസ് സ്റ്റോയ്‌നിസ്, ജോഷ് ഇംഗ്ലിസ്, കാമറൂണ്‍ ഗ്രീന്‍, ഗ്ലെന്‍ മാക്‌സ്വെല്‍ തുയങ്ങിയവരെല്ലാം നിങ്ങള്‍ക്കു പിന്നാലെ ബാറ്റിം​ഗില്‍ ഇറങ്ങാനിരിക്കുമ്പോള്‍ വെറുതെ എന്തിന് ബോള്‍ പാഴാക്കണം.

ഞങ്ങള്‍ മുന്നോട്ടു പോയിക്കൊണ്ടിരുന്നാല്‍ ഏതു സ്‌കോറും നേടാന്‍ സാധിക്കും. അതുകൊണ്ടു തന്നെ ക്രീസിലെത്തി കഴിഞ്ഞാല്‍ പവര്‍പ്ലേയുടെ ആനുകൂല്യം മുതലാക്കി പരമാവധി റണ്‍സ് സ്‌കോര്‍ ചെയ്യാനാണ് മിച്ചെല്‍ മാര്‍ഷും ഞാനും ശ്രമിക്കാറുള്ളത്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഞങ്ങളുടെ ശക്തിയും അതാണെന്നു കാണാന്‍ കഴിയും. ഏകദിനമെടുത്താലും ടി20യെടുത്താലും പവര്‍പ്ലേയ്ക്കു ഞങ്ങള്‍ കൂടുതല്‍ പ്രാധാന്യം നല്‍കാറുണ്ട്.

Read more

അശ്രദ്ധയോടെ കളിക്കാതിരിക്കാനും ഞങ്ങള്‍ ശ്രമിക്കാറുണ്ട്. പക്ഷെ ചില ഘട്ടങ്ങളില്‍ അങ്ങനെ തോന്നിയേക്കാം. പവര്‍പ്ലേയില്‍ കഴിയുന്നത്രയും റണ്‍സ് അടിച്ചെടുക്കാന്‍ തന്നെയണ് ശ്രമിക്കാറുള്ളത്- ഹെഡ് കൂട്ടിച്ചേര്‍ത്തു.