ടോസ് കംഗാരുക്കള്‍ക്ക്; കിവി നിരയില്‍ ഒരു മാറ്റം

ട്വന്റി20 ലോക കപ്പ് ഫൈനലില്‍ ടോസിന്റെ ഭാഗ്യം ഓസ്‌ട്രേലിയയ്ക്ക്. ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ച് ന്യൂസിലന്‍ഡിനെ ബാറ്റിംഗിന് ക്ഷണിച്ചു. ഫൈനലില്‍ ടോസ് നിര്‍ണാകമാകുമെന്ന് കരുതപ്പെടുന്നു.

സെമിയില്‍ കളിച്ച ഓസ്‌ട്രേലിയന്‍ ടീമില്‍ മാറ്റംവരുത്തിയിട്ടില്ല. കിവി നിരയില്‍ പരിക്കേറ്റ ഡെവൊന്‍ കോണ്‍വേയുടെ പകരക്കാരനായി ടിം സെയ്ഫര്‍ട്ടിനെ ഉള്‍പ്പെടുത്തി.

ഇരു ടീമുകളും കന്നി ടി20 ലോക കിരീടമാണ് ഉന്നമിടുന്നത്. സെമിയില്‍ ഇംഗ്ലണ്ടിനെതിരെ ന്യൂസിലന്‍ഡും പാകിസ്ഥാനെതിരെ ഓസീസും ത്രസിപ്പിക്കുന്ന ജയങ്ങളാണ് സ്വന്തമാക്കിയത്. അതിനാല്‍ത്തന്നെ കലാശപ്പോര് ആവേശകരമാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.