നൈറ്റ് റൈഡേഴ്‌സിന് ടോസ്; ഡല്‍ഹി ടീമില്‍ സൂപ്പര്‍ ഓള്‍ റൗണ്ടര്‍ തിരിച്ചുവന്നു

ഐപിഎല്‍ രണ്ടാം ക്വാളിഫയറില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡഴ്‌സിന് ടോസ്. ക്യാപ്റ്റന്‍ ഇയോണ്‍ മോര്‍ഗന്‍ ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. കൊല്‍ക്കത്ത ടീമില്‍ മാറ്റങ്ങളൊന്നും തന്നെയില്ല.

ആദ്യ ക്വാളിഫയറില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനോട് തോല്‍വി വഴങ്ങിയ ഡല്‍ഹി ക്യാപ്പിറ്റല്‍സ് ഇംഗ്ലണ്ടിന്റെ ഓള്‍ റൗണ്ടര്‍ ടോം കറനു പകരം ഓസ്‌ട്രേലിയന്‍ താരം മാര്‍ക്വസ് സ്‌റ്റോയ്‌നിസിനെ ടീമില്‍ ഉള്‍പ്പെടുത്തി.

പരിക്ക് മൂലം വിശ്രമത്തിലായിരുന്ന സ്റ്റോയ്‌നിസ് ചെറിയ ഇടവേളയ്ക്കുശേഷമാണ് ഡല്‍ഹി കുപ്പായത്തില്‍ തിരിച്ചെത്തുന്നത്. സെമി ഫൈനല്‍ എന്നു വിശേഷിക്കാവുന്ന ഇന്നത്തെ മുഖാമുഖത്തില്‍ ജയിക്കുന്നവര്‍ സൂപ്പര്‍ കിംഗ്‌സുമായുള്ള ഫൈനലിന് അര്‍ഹത നേടും.