ഈ ടീം ഇന്ന് ലോക ക്രിക്കറ്റിലെ ഏതു പവര്‍ ഹൗസുമായും മുട്ടാൻ കെല്‍പ്പുള്ളതാണ്

നിധിന്‍ നന്ദനന്‍

ഒരു പറ്റം സീനിയര്‍ players ഒരുമിച്ച് കളി നിര്‍ത്തിയപ്പോള്‍ ആകെ ആടി ഉലഞ്ഞ ടീം ആയിരുന്ന സൗത്ത്ആഫ്രിക്ക, ഇന്ത്യയുമായുള്ള ഈ സീരിയസോടെ വീണ്ടും പഴയ പ്രതാപത്തിലേക്ക് തിരിച്ചു വന്നിരിക്കുന്നു. അതിനു കാരണക്കാരന്‍ ഈ ഗ്രൂപ്പില്‍ തന്നെ ഏറ്റവും കൂടുതല്‍ അനാവശ്യമായി പരിഹസിക്കപെട്ടിരുന്ന അവരുടെ ക്യാപ്റ്റന്‍ ടെംബ ബാവുമ. ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റ് ഇല്‍ അത്യാവശ്യം നല്ല സ്റ്റാറ്റസ് ഉള്ള player ഇന്റര്‍നാഷണല്‍ match കളിക്കാനെ കൊള്ളില്ല, റിസര്‍വേഷന്‍ quota വഴി ടീം ഇല്‍ കേറിയ player എന്നൊക്കെ എന്തൊക്കെ പഴികള്‍.

എന്തിനു പറയണം first match ഇല്‍ തന്നെ ഒരു ട്രിക്കി സിറ്റുവേഷന്‍ നില്‍ സെഞ്ച്വറി അടിച്ചിട്ടും സ്‌ട്രൈക്ക് rate കുറവാണ്. അതുകൊണ്ട് 30 runs ടീം total ഇല്‍ നിന്നും കുറഞ്ഞു എന്ന് പറഞ്ഞു എങ്ങാനും സൗത്ത് ആഫ്രിക്ക തോറ്റാല്‍ മുഴുവന്‍ പാപഭാരം അങ്ങോരുടെ തലയില്‍ വെക്കാം എന്ന് കരുതിയ ആളുകള്‍ ഈ ഗ്രൂപ്പില്‍ തന്നെ ഉണ്ടായിരുന്നു. ആ ക്യാപ്റ്റന്‍ ഇന്ന് ഇന്ത്യയെ പോലെ അത്യാവശം strong batting line up ഉള്ള ടീം നെ അവരുടെ main bowlers ആയ റബാഡ, Nortje ഇവര്‍ രണ്ടു പേരും ഇല്ലാതെ white wash ചെയ്തിരിക്കുന്നു. ഇനിയെങ്കിലും ടെംബ ബാവുമയെ ഈ ക്രിക്കറ്റ് ലോകം അംഗീകരിക്കും എന്ന് വിചാരിക്കാം.

South Africa's ODI squad for India series announced, Jansen gets maiden call-up | Cricket News – India TV

1.Malan
2.de kock
3.Temba bavuma
4. Markram
5. Vander dussen
6. Miller /klassen
7. Pretorius/phehlukwayo
8. Rabada
9. Nortje
10. Maharaj
11. Shamsi/lungi
ഈ ടീം ഇന്ന് ലോക ക്രിക്കറ്റ് ലെ ഏതു power house ആയി മുട്ടന്‍ കെല്പുള്ളത് ആണ്.

IND vs SA, ODI Series: भारत के खिलाफ सीरीज जीती अफ्रीकी टीम को झटका, ICC ने लगाया जुर्माना - south africa fined for slow over rate in second odi against team india

NB:കുറേ ആളുകളുടെ പേടി west indies, ശ്രീലങ്ക, Zimbabwe ഇവരെപോലെ സൗത്താഫ്രിക്ക ക്രിക്കറ്റ് കൂടി തകരും എന്നായിരുന്നു. പക്ഷെ ക്രിക്കറ്റിലെ ചരിത്രത്തില്‍ ഉള്ള ഒരു വസ്തുത ഉണ്ട് അത്യാവശ്യം നല്ല bowling unit ഉള്ള ടീം ഒരിക്കലും മൊത്തമായി തകരില്ല. അവര്‍ക്ക് തിരിച്ചു വരാന്‍ സാധിക്കും. തുടര്‍ തോല്‍വികളിലും സൗത്ത് ആഫ്രിക്കക്ക് നല്ല bowling unit ഉണ്ടായിരുന്നു. ഇതേ തിയറി തന്നെയാണ് പാകിസ്ഥാനും എത്ര പ്രശ്‌നങ്ങള്‍ ഉണ്ടായാലും തകരാത്തത്.

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍