ഈ കളി ഓര്‍ക്കുന്ന നിമിഷം വരെയും ആ വാക്കുകളും മനസ്സില്‍ മായാതെ ഉണ്ടാകും.., ഹര്‍ഷ ഭോഗ്ലെ ചുമ്മാ തീ..!

മനസ്സില്‍ കയറി കൂടിയ കമന്ററി. എത്ര തവണ കണ്ടാലും,വല്ലാത്തൊരു അഡ്രിനാലിന്‍ റഷ് തരുന്ന ഇത് പോലൊരു മാച്ച്.. ഈ അടുത്ത് ഇതിനെ വെല്ലാന്‍ വേറൊന്ന് ഉണ്ടായിട്ടേ ഇല്ല..! (ഹോട്സ്റ്റാറില്‍ ഫുള്‍ മാച്ച് Available ആണ്..Ball by Ball.. കളി മിസ്സ് ആയവര്‍ക്കും, ഇനിയും കാണാന്‍ ആഗ്രഹം ഉള്ളവര്‍ക്കും നോക്കാം..) കളിയുടെ ആവേശത്തിനൊപ്പം തന്നെ,ഹര്‍ഷ ബോഗ്ലെ യുടെ ചില വാക്കുകളും മനസ്സില്‍ കയറിക്കൂടി.. ഈ കളി ഓര്‍ക്കുന്ന നിമിഷം വരെയും, ആ വാക്കുകളും മനസ്സില്‍ മായാതെ ഉണ്ടാകും..അതിലെ Fav ആയ 3 കമന്ററി ഡയലോഗ്‌സ്..

19th ഓവറിലെ 4th Ball deep Mid-on ലേക്ക് അടിച്ചു HP സിംഗിള്‍ ഓടുന്നു..ശേഷം സ്‌കോര്‍ കാര്‍ഡ് 28 Needed from 8..പാകിസ്ഥാന്‍ സപ്പോര്‍ട്ടേഴ്സ് കയ്യടികളോടെ അവരുടേ ജയം ഉറപ്പിച്ച നിമിഷം.. എങ്ങും അലയടിക്കുന്ന പാകിസ്താന്‍ ഫ്‌ലാഗിനൊപ്പം,’പാകിസ്താന്‍ ജീതേഗാ’ എന്ന മുദ്ര വാക്യ വിളികള്‍.. Rauf nte Intense ബൗളിംഗിനു മുമ്പില്‍ ഇനി ഒന്നും ചെയ്യാന്‍ പറ്റില്ല എന്നൊരു തോന്നല്‍ ഉണ്ടാക്കിയ നിമിഷം.. ശേഷം ആ ഒരു Magic Shot from Kohli.. ഹര്‍ഷ ബോഗ്ലെയുടെ കമന്ററി ബാക്ഗ്രൗണ്ടില്‍ മുഴങ്ങി കേള്‍ക്കാം..

(1) ‘Kohli goes down the ground.. Kohli goes out of the ground.. this is a sensational hit from Virat Kohli’ അതിനു ശേഷം അടുത്തൊരു സിക്‌സ് കൂടെ കഴിഞ്ഞപ്പോ കിങ്ങിന് മുമ്പില്‍ തല കുനിച്ച് പോയ Rauf ne ആണു കണ്ടത്..തുടര്‍ന്നുള്ള അവിശ്വസനീയ ലാസ്റ്റ് ഓവറും..വിജയവും.. വിജയ റണ്‍ പൂര്‍ത്തിയാക്കിയ കോഹ്ലിയെ അഭിനന്ദിക്കാന്‍ team mates ഓടി വരുന്നു.. ആവേശത്തിന്റെ കൊടുമുടിയില്‍ ഹര്‍ഷ ഭോഗ്ലെയുടെ വാക്കുകള്‍..

(2) ‘I think I am spotting a tear in Virat Kohli’s eyes.. I have seen Virat Kohli playing for so many years.. I have seen some of his best innings.. but I have not seen a tear in his eyes.. this was unforgettable.’ തന്റെ ബാറ്റുയര്‍ത്തി കിംഗ് കാണികളെ അഭിവാദ്യം ചെയ്യുന്നു.. Hit Man ഓടി വന്നു കോഹ്ലിയെ കെട്ടി പിടിച്ചു ഉയര്‍ത്തുന്നു..സ്റ്റേഡിയം മൊത്തം Chak de India എന്ന ആരവം മാത്രം.. പാകിസ്താന്‍ താരങ്ങള്‍ക്ക് കൈ കൊടുത്ത് പിരിയുമ്പോള്‍ ആണ് ഏറ്റവും Fav ആയ ആ lines..-

(3) ‘ It is Innings like these Virat, It is Innings like these that take you beyond the present in to LEGEND.’ അതേ വിരാട്.. ഹര്‍ഷ ബോഗ്ലേ പറഞ്ഞത് പോലെ, നിങ്ങള്‍ Legend അല്ലാതെ വേറെ എന്താണ്..
ഇനിയും പിറക്കട്ടെ ഇത് പോലുള്ള മാച്ചുകളും,ഇത് പോലുള്ള ഇന്നിംഗ്‌സുകളും..

Read more

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍