ഐപിഎലിൽ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തിൽ ഒരു റാണിനാണ് ഡൽഹി ക്യാപിറ്റൽസ് തോറ്റത്. ഇതിൽ ഡൽഹി താരം ഡേവിഡ് മില്ലറിനെതിരെ വലിയ വിമർശനമാണ് ഉയരുന്നത്. അവസാന ഓവറിൽ ഓടാമായിരുന്ന ബോൾ അദ്ദേഹം ഓടാതെ അവസാന പണത്തിനായി നിന്നു. അവസാനം നിരാശയായിരുന്നു ഫലം. മത്സരത്തിന് ശേഷം ഡ്രസിങ് റൂമിലിരുന്ന് പൊട്ടിക്കരയുന്ന മില്ലറുടെ വിഡിയോയും പുറത്ത് വന്നിരുന്നു.
എന്നാൽ മില്ലറിന് പൂർണ പിന്തുണയാണ് ഡൽഹി മാനേജ്മെന്റ് നൽകുന്നത്. ടീം മീറ്റിങിൽ നായകന്റെ വാക്കുകൾ ഇങ്ങനെ ആയിരുന്നു. ‘ഈ സീസണിന്റെ തുടക്കത്തിൽ തന്നെ ഞാൻ എല്ലാവരോടും പറഞ്ഞ ഒരു കാര്യമുണ്ട്. മത്സരത്തിനിടെ ഉണ്ടാകുന്ന ഏതൊരു സാഹചര്യത്തിലും നിങ്ങൾ സംയമനം പാലിക്കണം. നമ്മൾ എല്ലാവരും ഇപ്പോൾ നിരാശയിലാണ്, പക്ഷേ നമുക്ക് ചിരിക്കാൻ കഴിയണം.
Read more
‘ഇത് ഒരു നീണ്ട ടൂർണമെന്റാണ്. മില്ലർ ആ സിക്സുകൾ അടിച്ചില്ലെങ്കിൽ നമ്മൾ ഈ മത്സരത്തിൽ ഇത്രയും പോലും എത്താൻ കഴിയില്ല’ നായകൻ അക്സർ പറഞ്ഞു. ‘സംഭവിച്ചത് എല്ലാം നമ്മൾ മറന്ന് കളയണം. അടുത്ത മത്സരത്തിനായി നമ്മൾ ചെന്നൈയിലേക്ക് പോകുക ആണ്. സന്തോഷത്തോടെയാകണം നമ്മുടെ യാത്ര’ അക്സർ വ്യക്തമാക്കി.







