2026 ഐപിഎൽ തുടങ്ങാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ ചെന്നൈ സൂപ്പർ കിങ്‌സ് താരം മഹേന്ദ്ര സിങ് ധോണിയുടെ ഭാവിയെ കുറിച്ച് സംസാരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ. ഐപിഎൽ 2026 മഹേന്ദ്ര സിംഗ് ധോണിയുടെ അവസാന സീസണായിരിക്കുമെന്നും ഇതിന് ശേഷം താരം പൂർണ്ണമായും മെന്റർ റോളിലേക്ക് മാറാനാണ് സാധ്യതയെന്നും ഉത്തപ്പ പറഞ്ഞു.
“ധോണി ഇത്തവണ കൂടുതൽ ‘ഹാന്റ്സ് ഓഫ്’ രീതിയിലായിരിക്കും ടീമിനെ സമീപിക്കുക. ഐപിഎൽ 2026 ധോണിയുടെ അവസാന സീസണായിരിക്കും. ഈ വർഷം ഒരു പ്ലെയർ കം മെന്റർ റോളിലായിരിക്കും ധോണി കളിക്കുക. അദ്ദേഹം ഏഴാം നമ്പറില്‍ ബാറ്റ് ചെയ്യുമെന്ന് ഞാന്‍ കരുതുന്നില്ല, മറിച്ച് എട്ടാം നമ്പറിലേക്ക് മാറിയേക്കാം”
Read more
“വിരമിക്കലിന് മുന്നോടിയായി ടീമിലെ തന്റെ സാന്നിധ്യം കുറച്ചുകൊണ്ടുവരാനും ടീമിൽ നിന്ന് പടിപടിയായി മാറിനിൽക്കാനുമുള്ള തയ്യാറെടുപ്പിന്റെ ഭാഗമാണിത്. എങ്കില്‍ മാത്രമേ റുതുരാജ് ഗെയ്ക്വാദ് എന്ന ക്യാപ്റ്റന്റെ പൂര്‍ണ്ണമായ കഴിവ് പുറത്തുവരൂ. ധോണിയുടെ നിഴലിൽ നിന്ന് മാറി സ്വന്തം കരുത്തിൽ തിളങ്ങാൻ റുതുരാജിന് സമയം നൽകണം. എന്നാൽ അത് പരാജയപ്പെടുകയാണെങ്കിൽ, ടീമിനെ നയിക്കാൻ സഞ്ജു സാംസൺ അവിടെയുണ്ട്,” റോബിൻ ഉത്തപ്പ പറഞ്ഞു.







