സൂര്യയും തിലക്കും അല്ല, ഓസ്‌ട്രേലിയക്കെതിരെ തകർത്തടിക്കാൻ പോകുന്നത് ആ താരമാണ്; മുൻ ദക്ഷിണാഫ്രിക്കൻ താരത്തിന്റെ വാക്കുകൾ വൈറൽ

ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ഏകദിന ടി-20 പരമ്പരക്കുള്ള സ്‌ക്വാഡിനെയാണ് ബിസിസിഐ പ്രഖ്യാപിച്ചത്. രോഹിത് ശർമയെ ഏകദിന നായകസ്ഥാനത്ത് നിന്നും നീക്കിയയതാണ് പ്രധാന മാറ്റം. ടെസ്റ്റ് നായകൻ ശുഭ്മാൻ ഗിൽ തന്നെയാണ് ഇന്ത്യൻ ടീമിനെ ഏകദിനത്തിലും നയിക്കും.

ടി20 പരമ്പരയില്‍ ഇന്ത്യക്കുവേണ്ടി തകര്‍പ്പന്‍ ബാറ്റിങ് പ്രകടനനം കാഴ്ചവയ്ക്കാന്‍ സാധ്യതയുള്ള താരത്തെ ചൂണ്ടിക്കാണിച്ചിരിക്കുകയാണ് സൗത്താഫ്രിക്കുടെ മുന്‍ ഇതിഹാസ താരം എ ബി ഡിവില്ലിയേഴ്‌സ്.

” കരിയര്‍ ബെസ്റ്റ് ഫോമിലാണ് അഭിഷേക് ശര്‍മ ഇപ്പോള്‍ കളിച്ചുകൊണ്ടിരിക്കുന്നത്. ടി20 ഫോര്‍മാറ്റില്‍ നിലവില്‍ ലോകത്തിലെ ഏറ്റവും മികച്ച ഓപ്പണിങ് ബാറ്ററെന്നു പോലും അദ്ദേഹത്തെ പലരും വിളിക്കാനും തുടങ്ങിയിരിക്കുകയാണ്. ഓസ്‌ട്രേലിയയില്‍ അഭിഷേക് എന്തായിരിക്കും ചെയ്യുകയെന്നു കാണാന്‍ കാത്തിരിക്കുകയാണ്. ഓസ്‌ട്രേലിയന്‍ പിച്ചുകളില്‍ അല്‍പ്പം ബൗണ്‍സുണ്ടാവുമെന്നതിനാല്‍ അഭിഷേക് അതു ആസ്വദിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. ബാറ്റ് ചെയ്യവെ ഓഫ് സൈഡിലേക്കു തന്റെ കൈകള്‍ സ്വതന്ത്രമാക്കാന്‍ ഇഷ്ടപ്പെടുന്നയാളാണ് അദ്ദേഹം”

Read more

” ബാറ്റിന്റെ ‘ബ്ലേഡ്’ തുറന്ന് തേര്‍ഡ്മാന്‍ ബൗണ്ടറിയിലേക്കും അഭിഷേക് ഷോട്ടുകള്‍ കളിക്കാറുണ്ട്. അവിടേക്കു സിക്‌സറുകളുമടിക്കാറുണ്ട്. കൂടാതെ ലെഗ് സൈഡിലേക്കും ഷോട്ടുകള്‍ കളിക്കാന്‍ മിടുക്കനാണ്. ശരിക്കുമൊരു ഓള്‍റൗണ്ട് പ്ലെയര്‍. ബാറ്റിങ് കാണാന്‍ ഏറെ രസമാണ്” എബി ഡി വിശദമാക്കി.