'ഇത് ഞങ്ങള്‍ രണ്ടുപേരും തുല്യമായി അര്‍ഹിക്കുന്നു. എനിക്കുറപ്പാണ്, ഐസിസിയ്ക്ക് അതിനുള്ള ബഡ്ജറ്റുണ്ടെന്ന്.'

തനിക്ക് ലഭിച്ച മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡ്, യുവരാജ് സിങ്ങുമായി പങ്കുവെയ്ക്കുന്ന സച്ചിന്‍ ടെന്‍ണ്ടുക്കറുടെ ഒരു ചിത്രം ഇന്നും മനസ്സില്‍ മായാതെ അതുപോലെയുണ്ട്. ഒരുപക്ഷെ, അതിനേക്കാള്‍ മനോഹരമായൊരു ദൃശ്യമായിരിക്കും ഇത്.

പ്ലയെര്‍ ഓഫ് ദി മാച്ചായി തെരെഞ്ഞെടുക്കപെട്ട സ്മൃതി മന്ദാന, അവാര്‍ഡ് പങ്കുവെയ്ക്കാന്‍ ഹര്‍മ ന്‍പ്രീതിനെ പൊഡിയത്തിലേയ്ക്ക് ക്ഷണിക്കുകയും, തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് അവാര്‍ഡ് പങ്കുവെയ്ക്കുകയും ചെയ്യുന്ന ചിത്രം.

അവാര്‍ഡ് പങ്കു വെച്ചുകൊണ്ടുള്ള സ്മൃതിയുടെ വാക്കുകള്‍ ആ ദൃശത്തിന്റെ അഴകിന്റെ ആക്കം കൂട്ടുന്നവയായിരുന്നു. ‘ഇത് ഞങ്ങള്‍ രണ്ടുപേരും തുല്യമായി അര്‍ഹിക്കുന്നു. എനിക്കുറപ്പാണ്, ICC യ്ക്ക് അതിനുള്ള ബഡ്ജറ്റുണ്ടെന്ന്.’

വ്യക്തിഗത ബ്രില്ലിയന്‍സുകള്‍ക്കപ്പുറം ക്രിക്കറ്റ് ഒരു ടീം ഗെയിമാണെന്ന് ഓര്‍മിപ്പിക്കുകയാണ് പങ്കുവെയ്ക്കലിന്റെ ഈ ചിത്രം.. ക്രിക്കറ്റില്‍ തുല്യവേതനതിനായിയെപ്പഴും ശബ്ദമുയര്‍ത്താറുള്ള സ്മൃതിയുടെ വാക്കുകളും ചിലത് ഓര്‍മ്മിപ്പിക്കുകയാണ്.. സ്മൃതിക്കും, ഹര്‍മന്‍പ്രീതിനും അഭിനന്ദനങ്ങള്‍..