ഇതല്ല ഞങ്ങളുടെ ബുംറ; ഐപിഎൽ ഇത് വരെയായി വിക്കറ്റുകൾ നേടാനാകാതെ ലോക ഒന്നാം നമ്പർ ബോളർ

ഐപിഎലിൽ ഇന്നലെ നടന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ റോയൽ ചലഞ്ചേഴ്‌സ് ബെംഗളുരുവിനു 18 റൺസിന്‌ ജയം. ബാറ്റിംഗിൽ മികച്ച പ്രകടനം പുറത്തെടുത്ത ഫിൽ സാൾട്ട്, വിരാട് കോഹ്ലി, രജത് പട്ടീദാർ, ടിം ഡേവിഡ് എന്നിവരുടെ മികവിലാണ് ആർസിബിക്ക് വിജയകനായത്. ആർസിബി പടുത്തുയർത്തിയ 241 റൺസെന്ന പടുകൂറ്റൻ റൺമല കീഴടക്കാൻ മുംബൈയ്ക്ക് കഴിഞ്ഞില്ല.

ആർസിബിക്കായി ഫിൽ സാൾട്ട് 36 പന്തിൽ 78 റൺസും, വിരാട് കോഹ്ലി 38 പന്തിൽ 50 റൺസും, രജത് പട്ടീദാർ 20 പന്തിൽ 53 റൺസും, ടിം ഡേവിഡ് 16 പന്തിൽ 34 റൺസും നേടി മികച്ച പ്രകടനം നടത്തി. മുംബൈക്കായി റയാൻ റിക്കിൽടോൺ 37 റൺസും, രോഹിത് ശർമ്മ 19 റൺസും, സുയകുമാർ യാദവ് 33 റൺസും, ഹർദിക് പാണ്ട്യ 40 റൺസും കൂടാതെ മുംബൈയുടെ ടോപ് സ്കോററായി ഷെർഫാനെ റുഥർഫോർഡ് 71 റൺസും നേടി മികച്ച പ്രകടനം നടത്തി.

നീണ്ട 10 വർഷത്തെ കരിയറിൽ ആദ്യമായി ഒരു സീസണിൽ ഒരു വിക്കറ്റ് പോലും നേടാനാകാതെ ജസ്പ്രീത് ബുംറ. ഇതുവരെ മുംബൈ ഇന്ത്യൻസ് കളിച്ച നാല് ഐപിഎൽ മത്സരങ്ങളിൽ ഒന്നിൽ പോലും താരത്തിന് വിക്കറ്റുകൾ ഒന്നും തന്നെ നേടാനായിട്ടില്ല.

മുംബൈ ഇന്ത്യൻസിന്റെ ആദ്യം മത്സരം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയായിരുന്നു. അന്ന് നാല് ഓവർ എറിഞ്ഞ താരം വഴങ്ങിയത് 35 റൺസായിരുന്നു. ഡൽഹിക്കെതിരായ രണ്ടാം മത്സരത്തിൽ വഴങ്ങിയത് നാല് ഓവറിൽ 21 റൺസ്. ശേഷം നടന്ന രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ മൂന്ന് ഓവറിൽ 32 റൺസും റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ മത്സരത്തിൽ നാല് ഓവറിൽ 35 റൺസുമാണ് വഴങ്ങിയത്.