പ്രിയപ്പെട്ട ധോണി... ഇത് നാണംകെട്ട പരിപാടിയാണ്, അത്ര നല്ല സൂചനയല്ല ; ജഡേജയ്ക്ക് വളരാനുള്ള അവസരം നഷ്ടമാക്കും

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രണ്ടാമത്തെ മത്സരവും തോറ്റതോടെ ചെന്നൈ സൂപ്പര്‍കിംഗ്‌സ്് നായകന്‍ രവീന്ദ്ര ജഡേജയേക്കാള്‍ വിമര്‍ശനം നേരിടുന്നത് മൂന്‍ നായകന്‍ മഹേന്ദ്രസിംഗ് ധോണി. ജഡേജയെ നിര്‍ത്തിക്കൊണ്ട് ധോണി തീരുമാനം എടുക്കുന്നതായിട്ടാണ് ആക്ഷേപം. സിഎസ്‌കെയുടെ ഈ രീതിയിലുള്ള ലീഡര്‍ഷിപ്പ് തന്ത്രം നായകന്‍ എന്ന നിലയില്‍ രവീന്ദ്ര ജഡേജയ്ക്ക്് വളരാനുള്ള അവസരം നഷ്ടമാക്കുമെന്നാണ് വിദഗ്ദ്ധ പാനലിന്റെ അഭിപ്രായം.

പുതിയ സീസണ്‍ ആരംഭിക്കുന്നതിന് രണ്ടു ദിവസം മുമ്പായിരുന്നു വൈസ് ക്യാപ്റ്റന്‍ രവീന്ദ്ര ജഡേജയ്ക്ക്് നായകസ്ഥാനം ധോണി കൈമാറിയത്. എന്നാല്‍ ഇപ്പോഴും ടീമിലെ തീരുമാനങ്ങള്‍ ധോണിയെ ആശ്രയിച്ചാണ് ഉണ്ടാകുന്നതെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. സിഎസ്‌കെ രണ്ടാമത്തെ മത്സരത്തിലും തോറ്റതോടെ അജയ് ജഡേജ അടക്കമുള്ള കളിക്കാര്‍ സിഎസ്‌കെയുടെ നിലവിലെ രീതിയെ വിമര്‍ശിച്ച് രംഗത്ത് വന്നിട്ടുണ്ട്. ധോണിയുടെ അനാവശ്യമായ ഇടപെടല്‍ നായകനെന്ന നിലയില്‍ വളരാന്‍ ജഡേയ്ക്ക് തടസ്സമാകുമെന്ന് ഇവര്‍ കരുതുന്നു.

ധോണിയെ പോലൊരു കളിക്കാരന്‍ ഇങ്ങിനെ ആയിരിക്കരുത്. സിഎസ്‌കെ നായക സ്ഥാനത്തു നിന്നും ഇറങ്ങുക എന്നത് അദ്ദേഹത്തിന്റെ തീരുമാനമാണ്. എന്നാല്‍ അതിന് പകരമായി ജഡേജയെ മുന്നിലേക്ക് തള്ളിവെച്ചത് അദ്ദേഹത്തെ വലിച്ച താഴെയിടുന്നത് പോലെയായിരുന്നു. അദ്ദേഹത്തിന്റെ ആത്മവിശ്വാസം പൂര്‍ണ്ണമായും തകര്‍ക്കുന്നതായിരുന്നു.

Read more

വീണ്ടും ക്യാപ്റ്റന്‍സി ഏറ്റെടുക്കണമെന്ന് ആരാധകര്‍ ആവശ്യപ്പെടുമെന്ന് ധോണിയ്ക്ക് നന്നായിട്ടു തന്നെ അറിയാമെന്നും പാര്‍ത്ഥിവ് പട്ടേല്‍ വിമര്‍ശിച്ചു. പെട്ടെന്ന് ഒരു നാള്‍ ടീമിനെ ഏറ്റെടുക്കുന്നതിന് പകരം ആദ്യ കളി മുതല്‍ ആത്മവിശ്വാസത്തോടെ തുടങ്ങാന്‍ കഴിയുന്നവിധം ജഡേജയെ മാറ്റിയെടുത്തിട്ട് വേണമായിരുന്നു ജഡേജയ്ക്ക് അവസരം കൊടുക്കാനെന്നും പറഞ്ഞു.