ഈ തിരിച്ചുവരവ് അത്ര പെട്ടന്ന് തിരിച്ചു പോകാനല്ല, അത് ഒരിക്കലും അവസാനിക്കാന്‍ ആഗ്രഹിക്കാത്ത ഒരു സിനിമ പോലെയാണ്

വിമല്‍ താഴത്തുവീട്ടില്‍

‘നിങ്ങള്‍ സ്വയം വിശ്വസിക്കുകയാണെങ്കില്‍, എല്ലാം ശരിയാകും!’ ‘എന്നില്‍ അര്‍പ്പിതമായ എല്ലാ പിന്തുണക്കും വിശ്വാസത്തിനും നന്ദി.. കഠിനാധ്വാനം തുടരുന്നു..’ കഴിഞ്ഞ ജൂണില്‍ ദേശീയ ടീമിന്റെ തിരിച്ചുവിളിയില്‍ ദിനേഷ് കാര്‍ത്തിക്ക് ട്വീറ്റ് ചെയ്തതായിരുന്നു ഇത്.

സ്‌നേഹപൂര്‍വ്വം DK എന്ന് വിളിക്കപ്പെടുന്ന അദ്ദേഹത്തെ 2004-ലെ അരങ്ങേറ്റം മുതല്‍ ഇന്ത്യന്‍ ടീമില്‍ അകത്തും പുറത്തുമായി അദ്ദേഹം കളി തുടരുന്നു. അതുകൊണ്ട് തന്നെ കരിയര്‍ ടൈംലൈനും ഹൈലൈറ്റുകളും റെക്കോര്‍ഡുകളും തല്‍ക്കാലത്തേക്ക് മാറ്റിവെക്കാം. പ്രതിസന്ധികളില്‍ ഒരിക്കലും തളരാത്ത അദ്ദേഹത്തിന്റെ മനോഭാവം, പ്രതിരോധശേഷി എന്നിവയെക്കുറിച്ച് ഒന്ന് ആലോചിച്ചുനോക്കൂ.

2000-കളുടെ തുടക്കത്തില്‍ അരങ്ങേറിയ ഒരുപിടി ക്രിക്കറ്റ് താരങ്ങള്‍ ഇന്നുമുണ്ടെങ്കിലും ഭൂരിഭാഗം പേരും ഇതിനോടകം വിരമിച്ചു. ചിലര്‍ മത്സരങ്ങള്‍ നിയന്ത്രിക്കുന്നു, ചിലര്‍ പരിശീലകരുടെ തൊപ്പി ധരിക്കുകയും മറ്റുചിലര്‍ ബോര്‍ഡ് ഭരണത്തില്‍ ഏര്‍പ്പെടുകയും ചെയ്യുന്നു. എന്നാല്‍ ഈ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍, തന്റെ അവസരങ്ങള്‍ അവ്യക്തമാണെന്ന് അറിഞ്ഞിട്ടും, കളിക്കളത്തില്‍ നിലനിക്കുന്നു.

മികച്ച പ്രകടനം നടത്തുകയോ നടത്താതെ ഇരിക്കുകയോ ചെയ്തിട്ടുണ്ടാകും, എന്നാലും കാര്‍ത്തിക്കിന് അര്‍ഹമായ ഒരു പരിഗണന ഒരിക്കലും ഇന്ത്യന്‍ ടീമില്‍ നിന്നും ലഭിച്ചില്ല. ഭൂതകാലം പഴയതായിരിക്കട്ടെ.. എങ്കിലും അവഗണിക്കാനാകാത്ത ഒന്നുണ്ട്, വര്‍ഷങ്ങളായി, ആഭ്യന്തര സര്‍ക്യൂട്ടിലും ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലും ഇടയ്ക്കിടെയുള്ള തിരിച്ചു വിളികളില്‍ ഇന്ത്യന്‍ ടീമിലും അദ്ദേഹം മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്.

എന്നാല്‍ ഈ വര്‍ഷത്തെ ഐപിഎല്ലില്‍ നമ്മള്‍ കണ്ട DKയ്ക്ക് ഒരിക്കലും 36 വയസ്സ് തോന്നിയില്ല. അതിന് കാരണം തന്നെ ദിനേശ് കാര്‍ത്തിക്ക് ഇത്തവണത്തെ 16 മത്സരങ്ങളില്‍ 10 എണ്ണത്തിലും പുറത്താകാതെ നിന്ന പ്രകടനമായിരിക്കും. ബൗളര്‍മാരെ വാളില്‍ അരിഞ്ഞു വീഴ്ത്താന്‍ വേണ്ടിയായിരുന്നു ഈ പ്രാവിശ്യം അദ്ദേഹം കൂടുതലും ശ്രദ്ധിച്ചത്, അത് വിജയം കണ്ടു എന്നതാണ് അദ്ദേഹത്തിന്റെ 181 സ്‌ട്രൈക്ക് റേറ്റ് കാണിച്ചുതന്നത്.

എന്തായാലും ഈ തിരിച്ചുവരവ് അത്ര പെട്ടന്ന് തിരിച്ചു പോകാനല്ല.! ദിനേഷ് കാര്‍ത്തിക്കിന്റെ സൗന്ദര്യം എന്നത് നമ്മള്‍ ഒരിക്കലും അവസാനിക്കാന്‍ ആഗ്രഹിക്കാത്ത ഒരു സിനിമ പോലെയാണ്. കാരണം അദ്ദേഹത്തിനായിയുള്ള കാത്തിരിപ്പുകള്‍ പലപ്പോഴും അവസാനിക്കുന്നത് നമ്മളുടെ രുചി മുകുളങ്ങലെ ഓരോ പ്രാവിശ്യവും അതിന് അപ്പുറത്തു വേറൊന്നുമില്ല എന്ന രീതിയില്‍ വളരെ അധികം മാനസികസമ്മര്‍ദ്ദവും വിനോദത്തിലുമാണ് അവസാനിക്കാറ്. അത് കൊണ്ട് തന്നെ ഇനിയും കാത്തിരിപ്പ് തുടരുന്നു..

കടപ്പാട്: ക്രിക്കറ്റ് പ്രാന്തന്മാര്‍ 24 x 7