തീരെ നിവർത്തിയില്ലാതെ വന്നപ്പോൾ എന്നാൽ സഞ്ജുവിന് ഒരു കരാർ കൊടുത്തേക്കാം എന്ന അവസ്ഥയിൽ ബിസിസിഐ എത്തി, അയാൾ ഒന്ന് ഉത്സാഹിച്ചാൽ ലോകകപ്പ് ടീമിലിടം പിടിക്കാം എന്ന അവസ്ഥയിലാണ് ഇപ്പോൾ കാര്യങ്ങൾ

ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ (ബിസിസിഐ) ഞായറാഴ്ച വൈകിയാണ് വാർഷിക റിട്ടൈനർ കരാറുകൾ പ്രഖ്യാപിച്ചത്. പ്രഖ്യാപനങ്ങളിൽ ഭൂരിഭാഗവും പ്രതീക്ഷിച്ച പേരുകൾ ആയിരുന്നെങ്കിലും ഇന്ത്യൻ ബോർഡ് ഒരു വലിയ സർപ്രൈസ് അതിൽ സൂക്ഷിച്ചു. സഞ്ജു സാംസണും ശിഖർ ധവാനും ഗ്രേഡ് സി കരാർ നൽകിയ വഴി അവരുടെ 2023 ഏകദിന ലോകകപ്പ് പ്രതീക്ഷകൾ സജീവമാക്കി.

ഐപിഎൽ 2023 ന് മുന്നോടിയായി, സഞ്ജു സാംസണും ശിഖർ ധവാനും കൈവന്നിരിക്കുന്നത് ഒരു വലിയ ഭാഗ്യമാണ്. രണ്ടുപേരും 2023 ഏകദിന ലോകകപ്പിനുള്ള പ്ലാനുകളിൽ ഉണ്ടായിരുന്നില്ല, പരിക്കുകൾ അവരെ പദ്ധതികളിലേക്ക് വരാൻ പ്രേരിപ്പിച്ചു. ഋഷഭ് പന്ത് ടൂർണമെന്റിൽ നിന്ന് പുറത്തായപ്പോൾ ശ്രേയസ് അയ്യരുടെ ഫിറ്റ്‌നസിൽ സംശയം നിലനിൽക്കുന്നു. അതേസമയം ടീമിലെ സ്ഥാനം ന്യായീകരിക്കുന്നതിൽ സൂര്യകുമാർ യാദവ് പരാജയപ്പെട്ടു.

മാർച്ചിൽ നടന്ന ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന പരമ്പരയിൽ ഇടം നേടാതിരുന്ന സഞ്ജു സാംസണിന് അത് വാതിൽ തുറന്നു. സഞ്ജുവിനെ ആ സമയങ്ങളിലേറ്റ പരിക്കാണ് ചതിച്ചത്. ഇപ്പോൾ താരം പരിപൂർണ ഫിറ്റ്നസ് നേടി ഐ.പി. എലിന് ഒരുങ്ങുന്നു. സഞ്ജുവിന്റെ ഏകദിനത്തിൽ ശരാശരി 66 ആണ്, 10 മത്സരങ്ങൾ കഴിഞ്ഞപ്പോൾ ഏറ്റവുംഉയര്ന്ന ശരാശരി രേഖപെടുത്തുന്ന താരവുമായി സഞ്ജു മാറി.