'സഞ്ജുവിനെ പുറത്തിരുത്തിയാണ് അവന്മാർ ആ ചെക്കന് അവസരങ്ങൾ കൊടുത്തുകൊണ്ടിരുന്നത്'; തുറന്നടിച്ച് മുൻ ഇന്ത്യൻ താരം

ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന അവസാനത്തെ ടി-20 മത്സരത്തിൽ ഇന്ത്യക്ക് 30 റൺസ് വിജയം. ഇതോടെ പരമ്പര ഇന്ത്യ 3-1 നു തൂത്തൂവാരി. നാളുകൾ ഏറെയായി ബെഞ്ചിൽ ഇരുന്ന സഞ്ജു സാംസൺ ഇന്നലെ നടന്ന മത്സരത്തിൽ ഇന്ത്യക്കായി തകർപ്പൻ പ്രകടനമാണ് കാഴ്ച വെച്ചത്. 22 പന്തുകളിൽ 4 ഫോറും 2 സിക്‌സും അടക്കം 37 റൺസാണ് താരം അടിച്ചെടുത്തത്.

ഇപ്പോഴിതാ സഞ്ജുവിന്റെ ബാറ്റിങ്ങിനെ കുറിച്ച് കമന്ററിക്കിടെ മുൻ താരവും മുൻ പരിശീലകനുമായ മായ രവി ശാസ്ത്രിയുടെ വാക്കുകളാണ് ചർച്ചയാവുന്നത്. ഇത്ര മികച്ച ബാറ്ററായിട്ടും തുടര്‍ച്ചയായി ആറ് ടി20കളില്‍ സഞ്ജുവിനു അവസരമില്ലാതെ ബെഞ്ചിലിരിക്കേണ്ടി വന്നതിനെ കുറിച്ചായിരുന്നു ശാസ്ത്രി സംസാരിച്ചത്.

” എന്തുകൊണ്ടാണ് സഞ്ജു ഇപ്പോഴും നമ്മുടെ ആദ്യ പരിഗണനയിൽ വരാത്തതെന്ന് ഈ കളിയിലെ ഷോട്ടുകള്‍ കാണുമ്പോള്‍ ചില സമയങ്ങളില്‍ തോന്നിപ്പോകും. അയാളെ ഓപ്പണിങ് റോളിൽ കളിപ്പിക്കാൻ ഒരു പരിക്കിനായി നമ്മൾ കാത്തിരിക്കുന്നത് എന്തിനാണ്? മുന്‍നിരയില്‍ സ്വാഭാവികമായി കളിക്കാന്‍ കഴിയുന്ന ബാറ്ററാണ് സഞ്ജു. മൂന്ന് ടി20 സെഞ്ച്വറികള്‍ അദ്ദേഹം ഇതിനകം നേടിക്കഴിഞ്ഞു. ഇതില്‍ രണ്ടെണ്ണമാവട്ടെ‌ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ തുടര്‍ച്ചയായ രണ്ടു മത്സരങ്ങളിലുമാണ്. ഈ തരത്തിലുള്ള ഷോട്ടുകള്‍ കളിക്കുന്ന സഞ്ജു വളരെയധികം അപകടകാരിയാണ്” രവി ശാസ്ത്രി പറഞ്ഞു.

Read more

ഇന്ത്യക്കായി ബാറ്റിംഗിൽ തിലക് വർമ്മ (73) ഹർദിക് പാണ്ട്യ (63) സഞ്ജു സാംസൺ (37) അഭിഷേക് ശർമ്മ (34) എന്നിവർ തകർപ്പൻ പ്രകടനം നടത്തി. ബോളിങ്ങിൽ വരുൺ ചക്രവർത്തി 4 വിക്കറ്റുകൾ, ജസ്പ്രീത് ബുംറ 2 വിക്കറ്റുകൾ, അർശ്ദീപ് സിങ്, ഹർദിക് പാണ്ട്യ എന്നിവർ ഓരോ വിക്കറ്റുകൾ വീതവും നേടി. പ്ലയെർ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത് ഹർദിക് പാണ്ഡ്യയാണ്. പ്ലയെർ ഓഫ് ദി ടൂർണമെന്റായി വരുൺ ചക്രവർത്തിയും.