ഇറാൻ മേഖലയിലെ എല്ലാ യു എസ് സൈനിക താവളങ്ങളും എത്രയും വേഗം ഒഴിയണം എന്നും ഇല്ലെങ്കിൽ ആക്രമണം തുടരുമെന്ന ഭീഷണിയുമായി ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനയി. അധികാരമേറ്റതിന് ശേഷമുളള ആദ്യ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. രക്തസാക്ഷികളുടെ ചോരയ്ക്ക് പകരം ചോദിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
‘ഹോര്‍മുസ് കടലിടുക്ക് അടഞ്ഞുകിടക്കുന്നത് തുടരും. മേഖലയിലെ എല്ലാ യുഎസ് സൈനിക താവളങ്ങളും ഉടന്‍ പൂട്ടണം. അല്ലെങ്കില്‍ അവയ്ക്ക് നേരെയുളള ആക്രമണം തുടരും. അയല്‍ രാജ്യങ്ങളുമായുളള സൗഹൃദത്തിലാണ് ഇറാന് വിശ്വസിക്കുന്നത്. യുഎസ് കേന്ദ്രങ്ങളെ മാത്രമേ ലക്ഷ്യംവയ്ക്കൂ.
Read more
“കൊല്ലപ്പെട്ട പരമോന്നത നേതാവിന്റേത് മുതല്‍ കുഞ്ഞുങ്ങള്‍ വരെയുളള രക്തസാക്ഷികളുടെ ചോരയ്ക്ക് പകരം ചോദിക്കും’, മൊജ്തബ ഖമനയി പറഞ്ഞു. ആക്രമണത്തില്‍ പരിക്കേറ്റവര്‍ക്ക് സൗജന്യ ചികിത്സ നല്‍കുമെന്നും നഷ്ടങ്ങളുണ്ടായവര്‍ക്ക് നഷ്ടപരിഹാരം നൽകും” അദ്ദേഹം വ്യക്തമാക്കി.







