ഇന്നലെ ഐപിഎലിൽ നടന്ന മത്സരത്തിൽ രാജസ്ഥാൻ റോയല്സിനെതിരെ മുംബൈ ഇന്ത്യൻസിന് 100 റൺസിന്റെ തകർപ്പൻ ജയം സ്വന്തമാക്കാൻ സാധിച്ചു. ഓപ്പണർമാരായ റയാൻ റെക്കിൽടോൺ 38 പന്തിൽ 3 സിക്‌സും 7 ഫോറും അടക്കം 61 റൺസ് നേടി. രോഹിത് ശർമ്മ ആകട്ടെ 36 പന്തിൽ 9 ഫോർ അടക്കം 53 റൺസും നേടി.
ഇരുവർക്കും ശേഷം ക്യാപ്റ്റൻ ഹാർദിക് പാണ്ട്യയും സൂര്യകുമാറും ചേർന്ന് സ്കോർ 217 ഇൽ നിർത്തി. സൂര്യകുമാർ 23 പന്തിൽ നിന്നായി 4 ഫോറും 3 സിക്സുമായി 48* റൺസും, പാണ്ട്യ 23 പന്തിൽ 6 ഫോറും 1 സിക്‌സും അടക്കം 48* റൺസും നേടി. ബോളിങ്ങിൽ ട്രെന്റ് ബോൾട്ട്, കരൺ ശർമ്മ എന്നിവർ 3 വിക്കറ്റുകളും, ജസ്പ്രീത് ബുംറ 2 വിക്കറ്റുകളും, ഹാർദിക് പാണ്ട്യ ദീപക് ചഹാർ ഓരോ വിക്കറ്റുകളും സ്വാന്തമാക്കി.
മത്സരത്തിൽ രാജസ്ഥാൻ തോറ്റതോടെ ഈ വർഷത്തെ ഐപിഎലിൽ നിന്ന് അവർ പുറത്തായി. മത്സരം തോൽക്കാനുണ്ടായ കാരണത്തെ കുറിച്ച് റിയാൻ പരാഗ് സംസാരിച്ചു.
റിയാൻ പരാഗ് പറയുന്നത് ഇങ്ങനെ:
Read more
” 190 – 200 റൺസിൽ ഒതുക്കാമായിരുന്നെങ്കിൽ ഞങ്ങൾക്ക് ചേസ് ചെയ്യാൻ സാധിച്ചേനെ. പക്ഷെ സൂര്യകുമാർ യാദവും ഹാർദിക് പാണ്ട്യയും ഞങ്ങളുടെ പദ്ധതികളെ തകിടം മറിച്ചു. അവരുടെ പ്രകടനം അസാധ്യമായിരുന്നു. ഞങ്ങൾക്ക് മികച്ച തുടക്കം ലഭിച്ചു എന്നാൽ മിഡിൽ ഓർഡറിൽ തന്നെ ഞാനും ദ്രുവും ഇറങ്ങേണ്ടി വരുമെന്നും വിക്കറ്റുകൾ നഷ്ടമാകും എന്നും ഓർത്തില്ല. ഇനി ഇങ്ങനെ ഒരു സിറ്റുവേഷൻ വന്നാൽ ഞങ്ങൾ തയ്യാറായിരിക്കും” റിയാൻ പരാഗ് പറഞ്ഞു.