എന്നെ കേൾക്കാൻ പോലും അവർ തയ്യാറാകുന്നില്ല, ഭാവിയിൽ ആശങ്കയുണ്ട്; വെളിപ്പെടുത്തലുമായി സൂപ്പർ താരം

ബംഗ്ലാദേശ് ഓപ്പണിംഗ് ബാറ്റ്‌സ്മാൻ തമീം ഇഖ്ബാൽ ട്വന്റി 20 ടീമിലിടം നേടുന്ന കാര്യത്തെക്കുറിച്ചും തന്റെ ഭാവിയെക്കുറിച്ചും ആശങ്ക പ്രക്ടിപ്പിച്ചു. 2020 മാർച്ച് 9 ന് ഷേർ-ഇ-ബംഗ്ല സ്റ്റേഡിയത്തിൽ സിംബാബ്‌വെയ്‌ക്കെതിരെയാണ് 33 കാരനായ അദ്ദേഹം അവസാനമായി ടി20 ഐ മത്സരം കളിച്ചത്.

തന്റെ അഭാവത്തിൽ ടീമിലിടം നേടിയ താരങ്ങൾക്ക് അവസരം ഉറപ്പാക്കാൻ താരം കഴിഞ്ഞ വര്ഷം നടന്ന ലോകകപ്പിൽ നിന്നും സ്വയം പിന്മാറിയിരുന്നു. ദീർഘനാളത്തെ കാൽമുട്ടിനേറ്റ പരുക്കിൽ നിന്നും മോചിതനാകാൻ താരം ഒരുപാട് സമയം എടുത്തിരുന്നു.

”എന്റെ ടി20യെക്കുറിച്ചുള്ള എന്റെ പ്ലാൻ വിശദീകരിക്കാൻ ആരും എനിക്ക് അവസരം നൽകുന്നില്ല. ഒന്നുകിൽ നിങ്ങൾ [മാധ്യമങ്ങൾ] അത് പറയുക അല്ലെങ്കിൽ മറ്റാരെങ്കിലും അത് [എന്റെ ടി20യുടെ ഭാവിയെക്കുറിച്ച്] പറയുക, എനിക്ക് ഒന്നും പറയാൻ [ബോർഡ്] അവസരം നൽകാത്തതിനാൽ ഇത് ഇങ്ങനെ നീങ്ങട്ടെ.”

”ഇത്രയും നാലും ടീമിൽ കളിച്ച താരം എന്ന നിലയിൽ, അവർ എന്നെ കേൾക്കാൻ എങ്കിലും തയാറാകണം.. എന്നാൽ ഒന്നുകിൽ നിങ്ങൾ [മാധ്യമങ്ങൾ] എന്തെങ്കിലും തരത്തിലുള്ള ആശയങ്ങൾ നൽകുക അല്ലെങ്കിൽ മറ്റാരെങ്കിലും (ബോർഡ്) എന്തെങ്കിലും പറയുക. ഒന്നും എന്നോട് പറയാതിരുന്നാൽ എനിക്ക് എന്ത് ചെയ്യാൻ സാധിക്കും.”

2022 ലോകകപ്പ് ടീമിൽ താരം ഉണ്ടാകുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.