ഈ സീസണിൽ ഞങ്ങൾക്ക് ഇനിയൊന്നും ചെയ്യാനില്ല, വിചാരിച്ച പോലെ ഒന്നും നടക്കുന്നില്ല: ഹാർദിക് പാണ്ഡ്യ

ഐപിഎലിൽ ഇന്നലെ നടന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ തകർത്ത് സൗണ് റൈസേഴ്‌സ് ഹൈദരാബാദ്. ആറ് വിക്കറ്റിന്റെ ജയമാണ് എസ് ആർ എച്ച് നേടിയത്. മുംബൈ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ഉയർത്തിയ 244 റൺസ് വിജയലക്‌ഷ്യം എട്ട് പന്തുകൾ ബാക്കിനിൽക്കെ നാല് വിക്കറ്റ് നഷ്ടത്തിൽ ഹൈദരാബാദ് മറികടന്നു.

ഹൈദരാബാദിന് വേണ്ടി ട്രാവിസ് ഹെഡ് 76 റൺസും ഹെൻഡ്രിച്ച് ക്ലാസൻ 65 റൺസും അഭിഷേക് ശർമ 45 റൺസും സാലിൽ അറോറ 30 റൺസും നിതീഷ് കുമാർ റെഡ്‌ഡി 21 റൺസും നേടി. മുംബൈയ്ക്ക് വേണ്ടി അല്ലാഹ് ഗസൻഫർ രണ്ട് വിക്കറ്റ് നേടി.

നേരത്തെ റിയാൻ റിക്കിൽട്ടന്റെ അപരാജിത സെഞ്ച്വറിയാണ് മുംബൈയെ വൻസ്കോറിലേക്ക് നയിച്ചത്. താരം 55 പന്തിൽ എട്ട് സിക്‌സറും പത്ത് ഫോറുകളും അടക്കം 123 റൺസ് നേടി. ഇപ്പോഴിതാ മത്സരം തോറ്റതിന് ശേഷം മുംബൈ നായകൻ ഹാർദിക് പാണ്ഡ്യ സംസാരിച്ചിരിക്കുകയാണ്

‘എനിക്ക് തോന്നു ഈ സീസണിൽ ഞങ്ങൾക്ക് ഇനി ചെയ്യാൻ ഒന്നുമില്ല. ബോളർമാരുടെ മേൽ തോൽവി കാരണം ഇടാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഞങ്ങൾക്ക് ഒന്നും ചെയ്യാൻ പറ്റിയില്ല’ ഹാർദിക് പാണ്ഡ്യ പറഞ്ഞു.