ഐപിഎലിൽ ഇന്നലെ നടന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ 7 വിക്കറ്റിന് തോല്പിച്ച് ഐപിഎൽ ക്വാളിഫയറിൽ ഒന്നാം സ്ഥാനം ഉറപ്പിച്ച് പഞ്ചാബ് കിങ്‌സ്. ഇതോടെ ക്വാളിഫയറിൽ മുംബൈ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. നോക്ക് ഔട്ട് മത്സരങ്ങളിൽ മുംബൈക്ക് വിജയം അനിവാര്യമാണ്. പഞ്ചാബിനായി ബാറ്റിംഗിൽ ജോഷ് ഇന്ഗിലീസ് 42 പന്തുകളിൽ 73 റൺസും, പ്രിയാൻഷ് ആര്യ 35 പന്തുകളിൽ നിന്നായി 62 റൺസും നേടി ടീമിനെ വിജയിപ്പിച്ചു.
കൂടാതെ 16 പന്തിൽ 26 റൺസ് നേടി ശ്രേയസ് അയ്യരും തിളങ്ങി. മത്സരം വിജയികനയത്തിൽ വളരെ സന്തോഷം ഉണ്ടെന്നും, വിജയത്തിന്റെ പ്രധാന കാരണം താരങ്ങളുടെ വിശ്വാസം നേടിയെടുക്കാൻ സാധിച്ചതിനാലുമാണ് എന്ന് പറഞ്ഞിരിക്കുകയാണ് പഞ്ചാബ് കിങ്‌സ് നായകൻ ശ്രേയസ് അയ്യർ.
ശ്രേയസ് അയ്യർ പറയുന്നത് ഇങ്ങനെ:
Read more
” എല്ലാവരും ടീമിന് ആവശ്യമായ സമയത്ത് തങ്ങളുടെ മികവ് കാട്ടി. എന്ത് സിറ്റുവേഷൻ ആണേലും വിജയിച്ചേ തീരു എന്ന മൈൻഡ് സെറ്റിലാണ് ഞങ്ങൾ കളിച്ചത്. താരങ്ങളോടും മാനേജ്മെന്റിനോടും അതിന്റെ നന്ദി അറിയിക്കുന്നു. പരിശീലകനായ റിക്കിയാണ് ഈ വിജയത്തിന് കാരണം. എല്ലാ താരങ്ങളുടെയും വിശ്വാസം നേടിയെടുക്കാനാണ് ഞാൻ ശ്രമിച്ചത്. അത് കൊണ്ടാണ് മത്സരങ്ങൾ വിജയിക്കുന്നത്, ഈ റിലേഷൻഷിപ് ഇങ്ങനെ നിലനിർത്താൻ സാധിക്കണം” ശ്രേയസ് അയ്യർ പറഞ്ഞു.