രോഹിത്തിന്റെ ഫോമിന് യാതൊരു പ്രശ്നവും ഇല്ല, അവന്റെ ആ തീരുമാനം മാത്രമാണ് ആകെയുള്ള കുഴപ്പം; അത് അവൻ ശരിയാക്കിയാൽ പഴയ രോഹിത്താകും; നായകന് ഉപദേശവുമായി റോബിൻ ഉത്തപ്പ

ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐ‌പി‌എൽ) രോഹിത് ശർമ്മയുടെ മോശം ഫോം ക്രിക്കറ്റ് പ്രേമികൾ വളരെയധികം ചർച്ച ചെയ്യുന്ന ഒന്നാണ്. രോഹിത്തിന് വളരെ അത്യവസഹ്യമായി ഇടവേള വേണമെന്നും അദ്ദേഹം വിശ്രമം എടുത്ത് ശേഷം തിരിച്ചുവരണം എന്നും സുനിൽ ഗവാസ്‌കർ പറഞ്ഞിരുന്നു. കായികരംഗത്ത് നിന്ന് ഇടവേള എടുത്ത് വരാനിരിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (ഡബ്ല്യുടിസി) ഫൈനലിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ മുംബൈ ഇന്ത്യൻസ് നായകനോട് ഗവാസ്‌ക്കർ അഭ്യർത്ഥിച്ചിരുന്നു. എന്നാൽ രോഹിത് ഇതുവരെ ഒരു റെസ്റ്റും എടുത്തിട്ടില്ല.

ഇതുവരെ 13 ഐപിഎൽ 2023 മത്സരങ്ങളിൽ നിന്ന് 19.77 ശരാശരിയിൽ 257 റൺസ് മാത്രമാണ് രോഹിത് നേടിയത്, ഒരു അർദ്ധ സെഞ്ച്വറി മാത്രമാണ് സമ്പാദ്യം. രോഹിത്തിനെക്കുറിച്ച് സംസാരിച്ച മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ-ബാറ്റർ റോബിൻ ഉത്തപ്പ, രോഹിത്തിന് ഒരു ഇടവേള ആവശ്യമില്ലെന്ന് നിർദ്ദേശിച്ചു.

രോഹിത്തിന്റെ നിലവിലെ ബാറ്റിംഗ് ടെംപ്ലേറ്റ് ശരിയല്ലെന്നും അതാണ് അദ്ദേഹത്തിന്റെ കുഴപ്പമെന്നും പറഞ്ഞ ഉത്തപ്പ അസ്വാഹത്തിനെ ഫോമിന് യാതൊരു കുഴപ്പവും ഇല്ലെന്നും കരുതുന്നു.

“അദ്ദേഹത്തിന്റെ ഫോമിൽ വലിയ കുഴപ്പമില്ല. അവൻ ക്രീസിൽ ബാറ്റ് ചെയ്യുമ്പോൾ, നമുക്കെല്ലാവർക്കും അറിയാവുന്ന രോഹിത് ശർമ്മയെ പോലെയാണ് അദ്ദേഹം കളിക്കുന്നത്. അവൻ തിരഞ്ഞെടുത്ത ടെംപ്ലേറ്റ് അദ്ദേഹത്തിന് യോജിക്കുന്നില്ല. അവൻ ആ മോഡ് മാറ്റണം. ക്രീസിൽ സൈറ്റായ ശേഷം തകർത്തടിക്കുന് മോഡിൽ നിന്ന് പുതിയ ഒരു മോഡ് പരീക്ഷിക്കാനുള്ള അവന്റെ തീരുമാനം തെറ്റി പോയി” ഐപിഎല്ലിന്റെ ഔദ്യോഗിക ഡിജിറ്റൽ ബ്രോഡ്കാസ്റ്റിംഗ് പങ്കാളിയായ ജിയോ സിനിമയുടെ വിദഗ്ദ്ധനായ ഉത്തപ്പ, എൻഡിടിവിയോട് പറഞ്ഞു.

“അദ്ദേഹം പഴയ ശൈലീലയിലേക്ക് മടങ്ങണം. ശരിയായ ബാറ്റിംഗിലേക്ക് മടങ്ങിയെത്തിയാൽ, നമുക്കെല്ലാവർക്കും അറിയാവുന്ന രോഹിത് ശർമ്മയെപ്പോലെ അദ്ദേഹം പ്രകടനം നടത്തും. ഞാൻ അദ്ദേഹത്തിന് ഒരു ഇടവേള ആവശ്യമാണെന്ന് പറയുന്നില്ല ,ഇത് അവന് വേഗം പരിഹരിക്കാൻ കഴിയുന്ന പ്രശ്നം മാത്രമാണ് ”അദ്ദേഹം കൂട്ടിച്ചേർത്തു.

ഐ‌പി‌എൽ 2023 അവസാനിച്ചതിന് ശേഷം, ജൂൺ 7 മുതൽ ഓവലിൽ ആരംഭിക്കുന്ന ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിൽ ഇന്ത്യ ഓസ്‌ട്രേലിയയെ നേരിടും.