അവന്‍ ലോക കപ്പ് കളിക്കാനുള്ള ഒരു സാദ്ധ്യതയുമില്ല; ടീമിൽ എടുത്തതിനെ ചോദ്യം ചെയ്ത് പാര്‍ഥിവ് പട്ടേല്‍

വിന്‍ഡീസിനെതിരായ ടി20 പരമ്പരയില്‍ സീനിയര്‍ സ്പിന്നര്‍ ആര്‍ അശ്വിനെ ഉള്‍പ്പെടുത്തിയതിനെ ചോദ്യം ചെയ്ത് ഇന്ത്യന്‍ മുന്‍ വിക്കറ്റ് കീപ്പര്‍ പാര്‍ഥിവ് പട്ടേല്‍. ലോക കപ്പ് കളിക്കാനുള്ള ഒരു സാധ്യതയുമില്ലെന്നും കൈക്കുഴ സ്പിന്നര്‍മാര്‍ക്ക് നല്‍കാനാവുന്നത് അശ്വിന് സാധിക്കില്ലെന്നും പാര്‍ഥിവ് പറഞ്ഞു.

‘വിന്‍ഡീസിനെതിരായ രണ്ടാം ടി20യില്‍ അശ്വിനെ മറികടന്ന് രവി ബിഷ്ണോയ് പ്ലേയിംഗ് 11 എത്തുമെന്നാണ് കരുതുന്നത്. അശ്വിന്‍ ടി20 ലോക കപ്പ് കളിക്കാനുള്ള യാതൊരു സാധ്യതയും കാണുന്നില്ല. സത്യസന്ധമായി ചിന്തിച്ചാല്‍ അങ്ങനെയാണ് തോന്നുന്നത്.’

‘കുല്‍ദീപ് യാദവ്, രവി ബിഷ്ണോയ്, യുസ്‌വേന്ദ്ര ചഹല്‍ എന്നിവരെപ്പോലെ വ്യത്യസ്തരായ സ്പിന്നര്‍മാരെയാണ് വേണ്ടത്. കൈക്കുഴ സ്പിന്നര്‍മാര്‍ക്ക് നല്‍കാനാവുന്നത് അശ്വിന് സാധിക്കില്ല’ പാര്‍ഥിവ് അഭിപ്രായപ്പെട്ടു.

Read more

2021ലെ ടി20 ലോക കപ്പില്‍ ഇന്ത്യന്‍ ടീമിലുണ്ടായിരുന്ന അശ്വിന് പിന്നീട് ഒരവസരം പോലും ടി20 ടീമില്‍ ലഭിച്ചിരുന്നില്ല. പിന്നീട് ഇപ്പോള്‍ വിന്‍ഡീസിനെതിരെയാണ് താരത്തെ ഇന്ത്യ ടി20യിലേക്ക് തിരികെ വിളിച്ചത്. ആദ്യ മത്സരത്തില്‍ രണ്ട് വിക്കറ്റും താരം വീഴ്ത്തി.