അപ്പോൾ നിനക്ക് നന്നായി പന്തെറിയാനും അറിയാം അല്ലെ, പേടിപ്പിക്കേണ്ട ഞാൻ നന്നായിക്കോളാം

ഇത് നിന്റെ അവസാന അവസരമാണ് ആവശ് നന്നായി കളിച്ചില്ലെങ്കിൽ നിന്നെ ഈ ടീമിൽ ഇനി എടുക്കില്ല? അതെന്താ രോഹിത് ഭായി, അങ്ങനെ ഒരു ടോക്ക് ഞാൻ ആരാ എന്താ എന്ന് എല്ലാവരെയും കാണിച്ചുകൊടുക്കാൻ പോവുകയാണ്. ആവേഷ് ഖാൻ ആടിത്തിമിർത് മത്സരത്തിൽ ഇന്ത്യ ജയിച്ചപ്പോൾ താരത്തിന് കിട്ടിയത് പുതുജീവനാണ്.

ആദ്യ മൂന്ന് മത്സരങ്ങളിൽ നിരാശപ്പെടുത്തിയ താരത്തിന് ഇന്ത്യ മറ്റൊരു അവസരം നൽകിയപ്പോൾ അത് അവസാന അവസരമായിട്ടാണ് മാനേജ്മെന്റും കണക്കാക്കിയത്. 4 ഓവറിൽ 17 റൺസ് മാത്രം വഴങ്ങി 2 വിക്കറ്റുകൾ താരം എടുത്തപ്പോൾ അയാളുടെ കഠിനാദ്ഡനത്തിന് കിട്ടിയ പ്രതിഫലമായി കണകാക്കാം. മാനേജ്‌മന്റ് തന്നിൽ അർപ്പിച്ച വിശ്വാസത്തിന് അവർക്ക് നന്ദി പറയാനും താരത്തിനായി.

ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെടുത്തു. 31 പന്തില്‍ 44 റണ്‍സെടുത്ത റിഷഭ് പന്താണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. ക്യാപ്റ്റന്‍ രോഹിത് ശര്‍മ(33), മലയാളി താരം സഞ്ജു സാംസണ്‍ 23 പന്തില്‍ പുറത്താകാതെ 30, സൂര്യകുമാര്‍ യാദവ്(24), അക്സര്‍ പട്ടേല്‍ 8 പന്തില്‍ പുറത്താകാതെ 20 എന്നിവരും ഇന്ത്യക്കായി ബാറ്റിംഗില്‍ തിളങ്ങി. വിന്‍ഡീസിനായി അല്‍സാരി ജോസഫ് രണ്ട് വിക്കറ്റെടുത്തു. .192 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വെസ്റ്റ് ഇന്‍ഡീസ് 19.1 ഓവറില്‍ 132 റണ്‍സിന് ഓള്‍ ഔട്ടായി.

ലൈനിലും ലെങ്ങ്തിലും പിച്ചിലെ സാഹചര്യങ്ങൾക്ക് അനുസരിച്ച് മാറ്റം രുചി പന്തെറിഞ്ഞ ആവേഷ് കഴിവിനെ വിമര്ശിചവരോട് ഇപ്പോൾ പറയുന്നു കാണും, ഞാൻ തുടങ്ങിയിട്ടേ ഒള്ളു, വിശ്വരൂപം കാണിക്കാൻ.