അപ്പോൾ ഇതായിരുന്നു അല്ലെ പാകിസ്ഥാൻ തോൽക്കാൻ കാരണം, വിചിത്രവാദവുമായി പാകിസ്ഥാൻ മുൻ മന്ത്രി

2022 ഏഷ്യാ കപ്പിന്റെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്‌ക്കെതിരെ പാകിസ്ഥാൻ തോറ്റതിന് പിന്നാലെ, ടീമിന്റെ തോൽവിക്ക് ഷഹബാസ് ഷെരീഫിന്റെ നേതൃത്വത്തിലുള്ള പാകിസ്ഥാന്റെ “ഇറക്കുമതി ചെയ്ത” സർക്കാരിനെ കുറ്റപ്പെടുത്തി മുൻ ഫെഡറൽ മന്ത്രിയും പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് നേതാവുമായ ചൗധരി ഫവാദ് ഹുസിയാൻ. ഞായറാഴ്ച ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പാകിസ്ഥാനെതിരെ ഇന്ത്യ 5 വിക്കറ്റിന് ജയിച്ചിരുന്നു.

ട്വിറ്ററിലൂടെ, പാകിസ്ഥാൻ മുൻ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രി ഷഹബാസ് ഷെരീഫിന്റെ നേതൃത്വത്തിലുള്ള സർക്കാരിനെ “മൻഹൂസ്” (നിർഭാഗ്യകരം) എന്ന് വിളിച്ച് പരിഹസിച്ചു.

“ഇത് ടീമിന്റെ തെറ്റല്ല, ഇറക്കുമതി ചെയ്ത സർക്കാരിന്റെ ദൗർഭാഗ്യമാണ്,” അദ്ദേഹം ട്വീറ്റിൽ പറഞ്ഞു. മത്സരത്തിൽ, ഏഴ് തവണ ഏഷ്യാകപ്പ് ജേതാക്കളായ ഇന്ത്യ, ടോസ് നേടിയ പാകിസ്ഥാനെ 19.5 ഓവറിൽ 147 റൺസിന് പുറത്താക്കി, തുടർന്ന് 19.4 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു.

Read more

ടീം ഇന്ത്യയുടെ സ്റ്റാർ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയുടെ ഓൾ റൌണ്ട് മികവിലാണ് ടീം വിജയവരാ കടക്കുന്നത്. 25 റൺസിന് മൂന്ന് വിക്കറ്റ് വീഴ്ത്തിയ ശേഷം 17 പന്തിൽ നാല് ഫോറും ഒരു സിക്സും സഹിതം പുറത്താകാതെ 33 റൺസ് നേടിയ ഓൾറൗണ്ടർ മാച്ച് വിന്നിംഗ് ഇന്നിംഗ്സ് കളിച്ചു.