അപ്പോൾ രാജാവും രാജ്ഞിയും ബാംഗ്ലൂരിൽ, പതിനെട്ടാം നമ്പർ ജേർസിയോട് ബാംഗ്ലൂരിന് പ്രണയം; വുമൺസ് പ്രീമിയർ ലീഗിന് ഗംഭീര തുടക്കം

തിങ്കളാഴ്ച 3.4 കോടി രൂപയ്ക്ക് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ (ആർ‌സി‌ബി) സ്മൃതി മന്ദാനയെ സ്വന്തമാക്കിയതോടെ പ്രീമിയർ ലീഗിന് കിട്ടിയിരിക്കുന്നത് അതിഗംഭീരം തുടക്കം തന്നെയാണെന്ന് പറയാതിരിക്കാൻ സാധിക്കില്ല. ആർസിബിയും മുംബൈ ഇന്ത്യൻസും (എംഐ) തമ്മിലുള്ള കടുത്ത ലേല യുദ്ധത്തിന് ശേഷമാണ് ബാംഗ്ലൂർ സൂപ്പർ താരത്തെ സ്വന്തമാക്കിയത്. 50 ലക്ഷം രൂപയായിരുന്നു താരത്തിന്റെ അടിസ്ഥാന വില.

ഐസിസിയുടെ ഏറ്റവും പുതിയ വനിതാ ടി20 റാങ്കിങ്ങിൽ നിലവിൽ മൂന്നാം സ്ഥാനക്കാരിയാണ് മന്ദാന. ഇതുവരെ 112 ടി20 മത്സരങ്ങൾ കളിച്ച അവർ 123.13 സ്‌ട്രൈക്ക് റേറ്റിൽ 20 അർദ്ധ സെഞ്ചുറികൾ ഉൾപ്പെടെ 2651 റൺസ് നേടിയിട്ടുണ്ട്. താരം 77 ഏകദിനങ്ങളും നാല് ടെസ്റ്റുകളും കളിച്ചിട്ടുണ്ട്.

മുൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിക്കൊപ്പം അതേ ഫ്രാഞ്ചൈസിയിൽ മന്ദാനയും ചേർന്നത് ആർസിബി ആരാധകരെ സന്തോഷിപ്പിച്ചു. യാദൃശ്ചികമായി, ഇരുവരും ഒരേ ജേഴ്സി നമ്പർ പങ്കിടുന്നു – 18. ലോക ക്രിക്കറ്റിലെ രാജാവും രാജ്ഞിയും ഒരേ ടീമിലാണ് ഉള്ളതെന്ന പേരിൽ ബാംഗ്ലൂർ ആരാധകർ ആഘോഷം തുടങ്ങി കഴിഞ്ഞു.

Read more

449 താരങ്ങളുടെ പേരാണ് ലിസ്റ്റിൽ ഉള്ളത്. ഓരോ ടീമിനും തങ്ങളുടെ പേഴ്സിൽ 12 കോടി രൂപയാണ് ഉള്ളത്.