വലിയ മാറ്റത്തിന് ഒരുങ്ങി ക്രിക്കറ്റ് ലോകം; ബി.സി.സി.ഐയുടെ നിലപാട് നിര്‍ണായകമാകും, ആകാംക്ഷയില്‍ കായികലോകം

രാജ്യാന്തര മത്സരങ്ങളില്‍ നിന്ന് മാറി ക്ലബ് ക്രിക്കറ്റിന് പ്രാധാന്യം നല്‍കുന്ന രീതിയിലേക്ക് ക്രിക്കറ്റ് മാറാനൊരുങ്ങുന്നു. ഐപിഎലിലെ പ്രമുഖ ടീമുകള്‍ മറ്റു ടി20 ലീഗുകളില്‍ കൂടി ടീം വാങ്ങിയത് ഈ മാറ്റത്തിനു വേഗം കൂട്ടുന്നു. Mi, DC, RR തുടങ്ങിയ ടീമുകള്‍ ലോകത്തെ ഒട്ടുമിക്ക പുതിയ ടി20 ലീഗിലും ഇന്‍വെസ്റ്റ് ചെയ്തിട്ടുണ്ട്.

എല്ലാ ലീഗിലേക്കും ഏകദേശം ഒരേ ടീമിനെ കളത്തിലിറക്കാനായിരിക്കും ഇവരുടെ പ്ലാന്‍. ഉദാഹരണതിന്, ജോസ് ബട്ട്ലറെ തങ്ങളുടെ എല്ലാ ലീഗിലെ ടീമിലും കളിപ്പിക്കുന്ന രീതിയില്‍ നിശ്ചിത വര്‍ഷത്തേക്ക് താരവുമായി കോണ്‍ട്രാക്ട് എടുക്കാനായിരിക്കും ടീം മാനേജ്മെന്‍റ് പ്ലാന്‍ ചെയ്യുക (സാധ്യത).

വരും വര്‍ഷങ്ങളില്‍ ഉഭയകക്ഷി പരമ്പരകളുടെ എണ്ണം ഗണ്യമായി കുറയും. മറിച്ച് രാജ്യങ്ങള്‍ തമ്മില്‍ ലോകകപ്പ് മത്സരങ്ങള്‍ മാത്രമായി ചുരുങ്ങും. ബാക്കി സമയങ്ങളില്‍ വ്യത്യസ്ത ടി20 ലീഗുകള്‍ നടക്കും. ഓരോ ഐപിഎല്‍ ടീമുകളുടെ ഫാന്‍സും തങ്ങളുടെ മാനേജ്‌മെന്റിന്റെ മറ്റു ലീഗിലെ ടീമുകളെ support ചെയ്യുന്ന സ്ഥിതി വിശേഷമായിരിക്കും ഉണ്ടാവുക.

പക്ഷെ, ഈ രീതിയിലേക്കുള്ള വ്യാപകമായ മാറ്റത്തിന് ചില സുപ്രധാന തീരുമാനങ്ങള്‍ അനിവാര്യമാണ്.

1)മറ്റു ലീഗുകളില്‍ ഇന്ത്യന്‍ താരങ്ങള്‍ പങ്കെടുക്കുന്നതിനുള്ള വിലക്ക് ബിസിസിഐ ഒഴിവാക്കുക.

2) IPL ലെ ലേല സമ്പ്രദായം ഉപേക്ഷിക്കുക (മാനേജ്മെന്‍റിന് ഏകദേശം ഒരേ ടീമിനെ എല്ലാ ലീഗിലും കളിപ്പിക്കാവുന്ന സാഹചര്യമുണ്ടകും. (മറ്റു ലീഗുകളില്‍ ഒന്നും ലേല സമ്പ്രദായം ഇല്ല എന്ന് കൂടി ഓര്‍ക്കണം.)

എന്നാല്‍ ഈ രണ്ട് തീരുമാനാവും ബിസിസിഐ എടുക്കാന്‍ സാധ്യതയില്ല. പക്ഷെ, പ്രമുഖ ഐപിഎല്‍ ടീം മാനേജ്മെന്‍റുകളുടെ ഭാഗത്തു നിന്ന് വലിയ സമ്മര്‍ദ്ദമുണ്ടാകാനും സാധ്യതയുണ്ട്.

എഴുത്ത്: ഹസന്‍ കല്‍പകന്‍ചേരി

Read more

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍