കേരള ഡിജിപി പട്ടികയിലെ രണ്ടാമനെ സുപ്രധാന പദവിയില്‍ നിയമിച്ച് പ്രധാനമന്ത്രി; രവാഡ ചന്ദ്രശേഖറിനെ കേന്ദ്ര കാബിനറ്റിലെ 'സെക്രട്ടറി-സെക്യൂരിറ്റി'; മോദിയുടെ എസ്പിജിയുടെ ചുമതലയും

പുതിയ സംസ്ഥാന പൊലീസ് മേധാവിമാരുടെ പട്ടികയിലെ രണ്ടാമന് കേന്ദ്രത്തിലെ സുപ്രധാന പദവിയില്‍ നിയിച്ച് പ്രധാനമന്ത്രി. കേരള കേഡറിലെ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനും കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയുടെ സ്‌പെഷല്‍ ഡയറക്ടറുമായ രവാഡ ചന്ദ്രശേഖറിനെ കേന്ദ്ര കാബിനറ്റിലെ ‘സെക്രട്ടറി-സെക്യൂരിറ്റി’ എന്ന തസ്തികയിലേക്കാണ് നിയമിച്ചിരിക്കുന്നത്.

പ്രധാനമന്ത്രിയുടെ സുരക്ഷ ചുമതലയുള്ള എസ്.പി.ജി അടക്കം തന്ത്രപ്രധാന വിഭാഗങ്ങളുടെയെല്ലാം ചുമതലയുള്ള പദവിയാണിത്. പ്രധാനമന്ത്രി അധ്യക്ഷനായ കാബിനറ്റ് സമിതിയാണ് നിയമന അംഗീകാരം നല്‍കിയത്. 1994ല്‍ കൂത്തുപറമ്പ് വെടിവെപ്പ് കേസില്‍ പ്രതിയായിരുന്ന രവാഡ ചന്ദ്രശേഖറിനെ 2012ല്‍ ഹൈകോടതി കുറ്റമുക്തമാക്കുകയായിരുന്നു. ഇന്ത്യന്‍ പൊലീസ് സര്‍വിസിലെ രണ്ടാമത് ഉന്നത പദവിയാണിത്.