ടീമിന് ബാദ്ധ്യതയായ ബാറ്റർമാർക്കു വേണ്ടി വീണ്ടും അയാളെ തഴയുന്നു, നീതീകരിക്കാനാകാത്ത തഴയൽ

93 ഫസ്റ്റ് ക്ളാസ് മാച്ചുകളിൽ 54.91 ശരാശരിയിൽ ഒരു ട്രിപ്പിൾ സെഞ്ച്വറി അടക്കം 21 സെഞ്ച്വറികളും 37 അർദ്ധ സെഞ്ച്വറികളുമടക്കം 7194 റൺ നേടിയ ഒരാൾ ഒരിക്കലും മറ്റുള്ളവർക്ക് പരിക്ക് പറ്റി ടീമിലിടം നോക്കി നിൽക്കേണ്ടവനോ ബാദ്ധ്യതയായി നിൽക്കുന്ന ബാറ്റർമാർക്ക് വീണ്ടും വീണ്ടും അവസരങ്ങൾ തുടർച്ചയായി കൊടുക്കുമ്പോൾ നോക്കി നിൽക്കപ്പെടേണ്ടവനോ അല്ല.
വിഹാരിക്ക് വീണു കിട്ടിയ അവസരങ്ങൾ കൂടുതലും മോശം സാഹചര്യങ്ങളിലായിരുന്നു. അരങ്ങേറ്റ ടെസ്റ്റിൽ ഇംഗ്ളീഷ് മണ്ണിൽ അർദ്ധ സെഞ്ചുറി കുറിച്ച് കരിയർ തുടങ്ങിയ വിഹാരി ടെസ്റ്റ് ക്രിക്കറ്റിന് എന്ത് കൊണ്ടും അനുയോജ്യനാണെന്നും ഏത് പൊസിഷനിലും പരീക്ഷിക്കാൻ പറ്റുന്നവനുമായിട്ടും ഒരു ഗ്യാരണ്ടിയുമില്ലാതെ ബാറ്റ് ചെയ്യുന്ന ആടിയുലയുന്ന മധ്യനിരയിൽ സ്ഥാനം കൊടുക്കുന്നില്ല എന്നത് തന്നെ യുവതാരങ്ങളോടും ആരാധകരോടും മാനേജ്മെൻ്റ് ഉയർത്തുന്ന വെല്ലുവിളിയാണ്.
Century of a different type: Hanuma Vihari's 6 runs off 100 balls amuses cricket fans
ഒരു അഞ്ചാം നമ്പർ ബാറ്റ്സ്മാൻ്റെ റോൾ എന്നത് ടോപ് ഓർഡർ തകർന്നാൽ മധ്യനിരക്കും വാലറ്റത്തിനൊപ്പം ഉറച്ചു നിൽക്കുക എന്നതും വിക്കറ്റുകൾ തുരുതുരെ നഷ്ടമാകുമ്പോൾ ശൈലി മാറ്റിക്കളിക്കുക എന്നതുമാണ്. ലോക ക്രിക്കറ്റിൽ കഴിവ് തെളിയിച്ച 5 ആം നമ്പർ ബാറ്റ്സ്മാർ ചെയ്യുന്നതും വി.വി.എസ് ലക്ഷ്മണിനേയും മൈക്ക് ഹസ്സിയേയും പോലെ ടെസ്റ്റുകൾ രക്ഷിച്ചെടുക്കുകയും അസാധാരണ ചെറുത്തുനിൽപ്പുകളിലൂടെ ടീമിനെ വിജയിപ്പിക്കാൻ ശ്രമിക്കലുമാണ്.
Rahane last 10 Test innings: Ajinkya Rahane battles it out during IND vs SA Johannesburg Test with career on the line - The SportsRush
അജിങ്ക്യ രഹാനെ 82 ടെസ്റ്റുകൾ ഇത് വരെ കളിച്ചു. ടെസ്റ്റ് സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാനാണ്. 12 സെഞ്ചുറികൾ നേടിയിട്ടുമുണ്ട്. എന്നാൽ ഒരു അവസാന അംഗീകൃത ബാറ്റ്സ്മാൻ്റെ റോൾ എന്ന നിലയിൽ വിജയമാണോ എന്നതാണ് കാര്യം? ടീം തകർന്ന സമയങ്ങളിൽ പിടിച്ച് നിന്ന് എത്ര സെഞ്ചുറികൾ നേടിയിട്ടുണ്ട്? എത്ര അർധ അർധ സെഞ്ചുറികൾ നേടിയിട്ടുണ്ട് ? എത്ര ടെസ്റ്റുകൾ അദ്ദേഹം സമനിലയിലെത്തിച്ചിട്ടുണ്ട്? എത്ര ടെസ്റ്റുകളിൽ വാലറ്റക്കാരൊപ്പം പൊരുതിയിട്ടുണ്ട്? എത്ര ടെസ്റ്റുകളിൽ ടീം തോൽക്കുമ്പോഴും ക്രീസിൽ നിന്നിരുന്നു? എത്ര ടെസ്റ്റുകളിൽ ടീം പ്രതിസന്ധിയിൽ നിൽക്കെ കൗണ്ടർ അറ്റാക്ക് നടത്തിയിട്ടുണ്ട്?
രഹാനെയുടെ ഭൂരിഭാഗം ഇന്നിങ്ങ്സുകളും പിറന്നിട്ടുള്ളത് സേഫ് സോണിലാണ്. ടീം ശക്തമായി നിൽക്കുന്ന സമയത്താണ്. സെഞ്ചുറികളെ വലിയ സ്കോറുകളിലേക്ക് കൊണ്ട് പോകാനും 40 – 50 കളെ കൺവേർട്ട് ചെയ്യുന്നതിലും നിരന്തരമായി പരാജയപ്പെടുന്നതിൽ മാറ്റമുണ്ടാക്കാൻ കഴിഞ്ഞിട്ടുമില്ല.
Hanuma Vihari grabs stunner to mark County debut: Watch | Cricket News – India TV
ഹനുമവിഹാരി ടീമിലേക്ക് വന്നാൽ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാകുമെന്ന് പറയുന്നില്ല. പക്ഷെ കിട്ടിയ അവസരങ്ങളിൽ അയാൾ കാണിക്കുന്ന സാമർത്ഥ്യങ്ങൾ ടീം പക്ഷെ പരിഗണിക്കേണ്ടതുണ്ട്. പ്രത്യേകിച്ചും വിദേശ മണ്ണിലെ പ്രകടനങ്ങൾ.
കഴിഞ്ഞ ഓസീസ് ടൂറിൽ സിഡ്നിയിൽ 161 പന്തിൽ പൊരുതി നേടിയ 21 റൺസ് ഒരു പുതുമുഖത്തെ സംബന്ധിച്ചിടത്തോളം സ്വപ്നതുല്യമായ ഒരു മാച്ച് സേവിങ്ങ് ഇന്നിങ്ങ്സായിരുന്നു. പക്ഷെ പ്രതിഫലം നൽകിയത് പരിക്ക് മാറ്റിയിട്ടും ടീമിലെടുക്കാതെയായിരുന്നു. രഹാനെയും പൂജാരയും നിരന്തരമായി പരാജയപ്പെടുമ്പോഴും ദക്ഷിണാഫ്രിക്കൻ മണ്ണിൽ A ടീമിൻ്റെ പര്യടനത്തിലും റൺസടിച്ചു കൂട്ടിയിട്ടും ഒരു ടെസ്റ്റ് കളിക്കാൻ മറ്റുള്ളവരുടെ പരിക്ക് നോക്കിയിരിക്കേണ്ടി വന്നു. കിട്ടിയ അവസരത്തിലാകട്ടെ പിടിച്ച് നിന്ന് റൺസ് നേടി വാലറ്റക്കാരെ കൂട്ടു നിർത്തി കൗണ്ടർ അറ്റാക്ക് നടത്തി വിലപ്പെട്ട റൺസ് നേടുകയും ചെയ്തു.
Hanuma Vihari scores 32 in county game - Sentinelassam
നിർണായകമായ മൂന്നാം ടെസ്റ്റിൽ വീണ്ടും ബാധ്യതയായ ബാറ്റർമാർക്കു വേണ്ടി അയാളെ തഴയുന്നു. നീതീകരിക്കാനാകാത്ത തഴയൽ. രഹാനെയും പൂജാരയും അടുത്ത ഇന്നിങ്ങ്സിൽ സെഞ്ചുറി നേടിയേക്കാം. പക്ഷെ ഇത്രയും അവസരങ്ങൾ മറ്റു യുവതാരങ്ങൾക്ക് കിട്ടിയിരുന്നെങ്കിൽ അവർ ഈ ടെസ്റ്റ് സ്പെഷ്യലിസ്റ്റുമാരേക്കാൾ എന്തു കൊണ്ടും നന്നായി കളിക്കുമെന്ന യാഥാർത്ഥ്യം നില നിൽക്കുന്നു.