ഇപ്പോൾ നടന്ന അണ്ടർ 19 ഏകദിന ലോകകപ്പ് കിരീടം സ്വന്തമാക്കി ഇന്ത്യൻ ടീം. ഫൈനലില്‍ ഇംഗ്ലണ്ടിനെ 100 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ കിരീടത്തില്‍ മുത്തമിട്ടത്. ഇന്ത്യ സ്വന്തമാക്കുന്ന ആറാമത്തെ അണ്ടര്‍ 19 ലോകകിരീടമാണിത്.
ഫൈനലിൽ ഇന്ത്യൻ യുവ താരം വൈഭവ് സുര്യവൻഷിയുടെ തകർപ്പൻ സെഞ്ചുറിയിലാണ് 411 എന്ന കൂറ്റൻ സ്‌കോറിൽ എത്തിയത്. 80 പന്തിൽ 15 ഫോറും 15 സിക്‌സും അടക്കം 175 റൺസാണ് താരം നേടിയത്. കൂടാതെ ആയുഷ് മാഹ്ത്രേ അർധ സെഞ്ചുറിയും, വിഹാർ മൽഹോത്ര, വിക്രാന്ത് ത്രിവേദി, അഭ്യാഗൻ കുണ്ടു, കനിഷ് ചൗഹാൻ എന്നിവർ ഭേദപ്പെട്ട പ്രകടനവും കാഴ്ച വെച്ചു.
Read more
വിജയത്തിൽ അതിനിർണായകമായ ഇന്നിങ്സ് കാഴ്ചവെച്ച വൈഭവാണ് അണ്ടര്‍ 19 ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. കൂടാതെ ഫൈനലിലെ താരവും വൈഭവ് തന്നെ. ഇന്ത്യൻ സീനിയർ ടീമിലേക്ക് എത്തിയാൽ രാജ്യത്തിനായി ഇനിയും ഒരുപാട് നേട്ടങ്ങൾ താരത്തിന് സ്വന്തമാക്കാൻ സാധിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ.







