ഐപിഎലിൽ ഇന്നലെ നടന്ന മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് 32 റൺസിന്റെ ജയം. ഇതോടെ ചെന്നൈ തങ്ങളുടെ വിജയകുതിപ്പ് തുടരുകയാണ്. ചെന്നൈക്കായി മികച്ച പ്രകടനമാണ് സഞ്ജു സാംസൺ നടത്തിയത്. 32 പന്തിൽ 48 റൺസാണ് താരം അടിച്ചെടുത്തത്.
ഈ വിജയത്തിൽ നിർണ്ണായകമായത് ഫോമിലേക്ക് തിരിച്ചെത്തിയ അഫ്ഗാൻ സ്പിന്നർ നൂർ അഹമ്മദിന്റെ തകർപ്പൻ പ്രകടനമാണ്. 4 ഓവറിൽ വെറും 21 റൺസ് വിട്ടുകൊടുത്ത് 3 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. ആദ്യ മത്സരങ്ങളിലെ നിറംമങ്ങിയ പ്രകടനങ്ങൾക്ക് ശേഷം നൂർ നടത്തിയ ഈ ഗംഭീര തിരിച്ചുവരവിന് പിന്നിൽ സാക്ഷാൽ എംഎസ് ധോണിയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സിഎസ്‌കെ ബൗളിംഗ് കോച്ച് ശ്രീധരൻ ശ്രീറാം.
Read more
“നൂറിന്റെ പ്രകടനം മികച്ചതായിരുന്നു. ഇന്നത്തെ വിക്കറ്റും അവനെ സഹായിച്ചു. ഫ്‌ളാറ്റ് പിച്ചുകളിൽ നിന്ന് മാറി പന്തിൽ കുറച്ചു കൂടി ടേൺ ലഭിക്കുന്ന വിക്കറ്റായിരുന്നു ഇത്. പരിശീലന സമയത്ത് എംഎസ് ധോണി അവനുമായി ദീർഘനേരം സംസാരിച്ചിരുന്നു. പ്രത്യേകിച്ച് അവന്റെ ലെഗ്-ബ്രേക്ക് ബൗളിംഗ് മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച്. ആ ഉപദേശം ഇന്നത്തെ മത്സരത്തിൽ വളരെ സഹായകമായി, അതിന്റെ ഫലം നമുക്ക് ഗ്രൗണ്ടിൽ കാണാനും കഴിഞ്ഞു,”







